KERALA

കേരളത്തിന്റെ സ്വന്തം ഈ ഓട്ടോകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക്

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള 100 ഓട്ടോകൾക്ക് ഓർഡർ നൽകി

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളുടെ നിരത്തുകളിൽ കേരള സർക്കാർ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ 100 ഇ ഓട്ടോകൾ വിതരണം ചെയ്യുന്നതിനായി ആരെൻഖ് ഓർഡർ നൽകി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് നിലവിൽ ആരെൻഖ് ഓർഡർ നൽകിയിരിക്കുന്നത്. ആരെൻഖുമായുള്ള കെ എ എല്ലിന്റെ ധാരണാ പത്രത്തിന്റെ പുറത്താണ് ഇ ഓട്ടോകൾ വിതരണം ചെയ്യുന്നത്. പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുടെ നിരത്തിലും വൈകാതെ കെ എ എല്ലിന്റെ ഇ ഓട്ടോകൾ ഓടിക്കാൻ സാധിക്കുമെന്നാണ്  ആരെൻഖിന്റെ പ്രതീക്ഷ. ഈ സംസ്ഥാനങ്ങളുടെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് ആരെൻഖ്. അനുമതി കിട്ടുന്നതോടെ ആരെൻഖിന്റെ ബാറ്ററികളുമായി കെ എ എല്ലിന്റെ ഇ ഓട്ടോകൾ ഈ സംസ്ഥാനങ്ങളിലും ഓടിത്തുടങ്ങും.

പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖ് ജനുവരിയിലാണ് കെഎഎല്ലുമായി ധാരണാ പത്രം ഒപ്പ് വെച്ചത്. ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. ആരെൻഖിന്റെ മാതൃ കമ്പനിയായ സൺലിറ്റ് പവർ പ്രൈവറ്റ് ലിമിറ്റഡ് 100 കോടി രൂപയുടെ ബാറ്ററി നിർമ്മാണ ഫാക്ടറിയാണ് പൂനെയിൽ ഉടൻ ആരംഭിക്കുന്നത്. കെഎഎൽ നിർമ്മിക്കുന്ന വാഹനങ്ങളുടെ സർവീസ് നടത്തുന്നതും ആരെൻഖ് ആണ്. ഇന്ത്യയിലുടനീളം കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണവും കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.

യുപിഎസ്, സോളാർ  ബാറ്ററി നിർമ്മാണത്തിൽ പ്രധാനികളായ ആരെൻഖ് ഇലക്ട്രിക്ക് ബാറ്ററികളുടെ നിർമ്മാണ-വിതരണത്തിലേക്ക് തിരിഞ്ഞ് ഇന്ത്യയിലുടനീളം ബിസിനസ് വ്യാപിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി ലൂക്കാസ് ടിവിഎസ്സിൽ നിന്ന് ഇലക്ട്രിക്ക് ബൈക്ക്, ഓട്ടോ, പിക്കപ്പ് വാൻ എന്നിവയ്ക്ക് വേണ്ടി 1 മുതൽ 15 കിലോ വാട്ട് വരെ ശേഷിയുള്ള മോട്ടോറുകൾ, കൺട്രോളറുകൾ എന്നിവ വിതരണം ചെയ്യുവാനും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. തുടക്കത്തിൽ ഒരു വർഷം അൻപതിനായിരം യൂണിറ്റുകൾ വിൽക്കാനാണ് പദ്ധതി. കൂടാതെ ടെക്‌നോളജി മുൻനിര കമ്പനിയായ ആർഡിഎൽ ടെക്‌നോളജീസുമായി സഹകരിച്ച് ബാറ്ററി മാനേജ്മന്റ് സിസ്റ്റത്തിൽ നിന്ന് വിവരങ്ങൾ ക്ളൗഡ് സെർവറിലേക്ക് ശേഖരിച്ച് വിശകലനം ചെയ്യുന്ന പദ്ധതിയും ആരെൻഖ് നടപ്പാക്കി വരുന്നുണ്ട്. വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹന വിപണയിൽ വലിയ മാറ്റം കൊണ്ടുവരുന്നതാണ് ആരെൻഖിന്റെ പദ്ധതികൾ.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

13 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

13 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

14 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

14 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago