അനുഷ്ക ഷെട്ടി നല്കിയ കുക്കറി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പ്രഭാസ്. തന്റെ പുതിയ ചിത്രമായ ‘മിസ്സ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് അനുഷ്‌ക്ക ഇഷ്ടവിഭവത്തിന്റെ റെസിപ്പിയും അത് തയ്യാറാക്കുന്ന വിധവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി പ്രഭാസിനെ ചലഞ്ച് ചെയ്തത്. അനുഷ്‌ക്കയുടെ ചലഞ്ച് സ്വീകരിച്ച പ്രഭാസ് തന്റെ പ്രീയ വിഭവമായ റോയ്യാല പുലാവിന്റെ റെസിപ്പിയും ഉണ്ടാക്കുന്ന വിഭവവും തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പ്രഭാസിന്റെ അടുത്ത സുഹൃത്താണ് അനുഷ്ക. സിനിമയുടെ പ്രമോഷൻ കുറച്ചു കൂടി ആകർഷകമാക്കുകയാണ് ചലഞ്ചിന്റെ ഉദ്ദേശമെന്നാണ് സൂചന. ചലഞ്ച് സ്വീകരിച്ചു കൊണ്ടുള്ള പ്രഭാസിന്റെ കുറിപ്പ് താരത്തിന്റെ പാചക വൈദഗ്ധ്യത്തിന്റെ മാത്രമല്ല രാം ചരണുമായുള്ള സൗഹൃദ പ്രകടനം കൂടിയാണ്. താരം രാം ചരണിനെയാണ് ചലഞ്ച് ചെയ്തിരിക്കുന്നത്. ‘റോയ്യാല പുലാവ്’, ചെമ്മീനും അരിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു രുചികരമായ വിഭവമാണ്. പ്രഭാസിന് വളരെയധികം ഇഷ്ടമുള്ള ഒരു വിഭവമാണിത്. പ്രഭാസ് പാചകപ്രിയൻ മാത്രമല്ല ആതിഥേയ മര്യാദയുടെ കാര്യത്തിലും മുൻപന്തിയിൽ നില്ക്കുന്ന ആളാണ്. തന്റെ സിനിമകളുടെ സെറ്റിൽ, സഹതാരങ്ങൾക്കും സുഹൃത്തുക്കൾക്കും സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കാര്യമാണ്.
താരത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘സലാർ’ താരത്തിന്റെ കരിയറിൽ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രഭാസിന്റെ തന്നെ ‘കൽക്കി 2898 എഡി’ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
കോഴിക്കോട്: കേരളത്തിലെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ആരോൺ അക്കാദമിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് 50 ലക്ഷം രൂപയുടെ 'ആരോൺ എലവേറ്റ്…
പ്രസ് ക്ലബ്-നിംസ് മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും…
തിരുവനന്തപുരം: നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ഓരോ ദിവസവും ഓരോ വാര്‍ത്തയുണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി…
സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…
നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…
നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…