സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാ പരീക്ഷ വിജയിച്ച അഗസ്ത്യവനമേഖലയിലെ 21 പട്ടികവർഗ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മണ്ണാംകോണം സാമൂഹിക പഠന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അരുവിക്കര എംഎൽഎ അഡ്വ. ജി. സ്റ്റീഫൻ സർട്ടിഫിക്കറ്റുകൾ കൈമാറി. പത്താം തരം തുടർപഠനത്തിന് തടസ്സമായിരുന്ന ജനന സർട്ടിഫിക്കറ്റുകൾ ലഭ്യമല്ലാത്ത 59 പേർക്കുള്ള രേഖകളും ചടങ്ങിൽ വിതരണം ചെയ്തു.
മതിയായ രേഖകളില്ലാത്തതിനാൽ തുടർപഠനം പ്രതിസന്ധിയിലായ പഠിതാക്കൾക്കായി ‘സിഎം വിത്ത് മീ’ (CM with Me) പോർട്ടലിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ, റവന്യൂ, വനം വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ജനന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയത്. നേരത്തെ, ഊര് മൂപ്പൻ സുനിൽ കുമാർ കാണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സർട്ടിഫിക്കറ്റ് കൈമാറിയിരുന്നു. ഇതിന്റെ ബാക്കിയുള്ള വിതരണമാണ് ഇപ്പോൾ പൂർത്തിയായത്. സർട്ടിഫിക്കറ്റ് ലഭിച്ചതോടെ പഠിതാക്കൾ പത്താം തരം തുല്യതാ ക്ലാസുകളിലേക്ക് പ്രവേശിച്ചു.
കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് രാധ ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന മുഖ്യപ്രഭാഷണം നടത്തി. ‘സിഎം വിത്ത് മീ’ പോർട്ടൽ ചുമതലയുള്ള ജയൻ ടി.കെ.എ.എസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ കോർഡിനേറ്റർ നിർമ്മല റേച്ചൽ ജോയ്, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…