ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ ഗേറ്റ് കീപ്പർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ വിമുക്തഭടന്മാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായതും 15 വർഷത്തിൽ കുറയാത്ത സൈനിക സേവനം ചെയ്തവരും ഒക്ടോബർ 20 ന് 50 വയസ് തികയാത്തതുമായ വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഇ.എസ്.എം ഐഡി, ഡിസ്ചാർജ് ബുക്ക്, പി.പി.ഒ എന്നിവയുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 16 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് 0471 2472748.
ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ…
വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡുകൾ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും സമഗ്രവികസനത്തിനും പ്രത്യേക പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് മത്സ്യബന്ധനം,…
കൊച്ചി, 09-06-2026: ഓൺലൈൻ ടാക്സി സേവന ദാതാക്കളായ റാപ്പിഡോ കേന്ദ്ര റോഡ് ഗതാഗത & ഹൈവേ മന്ത്രാലയത്തിന്റെ റോഡ് സുരക്ഷാ…
തിരുവനന്തപുരം, 11 ജൂൺ 2026: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ സിഎസ്ആർ…
ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി…