അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടനദിവസം എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഉച്ചയ്ക്ക് 2.30 വരെ അവധി നൽകിക്കൊണ്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഗുരുതര അധികാര ദുർവിനിയോഗമാണ്. ‘രാംലല്ല പ്രാണപ്രതിഷ്‌ഠാ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് ജീവനക്കാർക്ക് അവധി പ്രഖ്യാപിക്കുന്നു’ എന്നാണ് ഔദ്യോഗികഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. തികച്ചും മതപരമായ ചടങ്ങിൽ സർക്കാരിനെയും ഭരണസംവിധാനത്തെയും നേരിട്ട് പങ്കാളികളാക്കുന്ന ഏറ്റവും പുതിയ നടപടിയാണിത്. മതവിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് വ്യക്തിപരമായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ, സർക്കാർ തന്നെ നേരിട്ട് ഇടപെട്ട് ഇത്തരം സർക്കുലർ പുറപ്പെടുവിക്കുന്നത് ഗുരുതരമായ അധികാരദുർവിനിയോഗമാണ്.
കേന്ദ്രസർക്കാർ നടപടി ഭരണസംവിധാനത്തിന് മതപരമായ നിറം പാടില്ലെന്ന ഭരണഘടനയുടെയും സുപ്രീംകോടതി മാർഗനിർദേശങ്ങളുടെയും ലംഘനമാണ്.
കൊച്ചി : 13 വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മരിച്ചത് 28 കുട്ടികൾ. അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ പ്രാഥമികാന്വേഷണം…
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…