അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പുതിയ  പ്രസിഡന്റായി ഡോ.ബൈജു സേനാധിപനെ തെരഞ്ഞെടുത്തു

അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പതിനേഴാമത് വാർഷിക സമ്മേളനത്തിൽ വെച്ച് പ്രൊഫ. ബൈജു സേനാധിപനെ സംഘടനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. സംസ്ഥാനത്തെ ഗ്യാസ്ട്രോഎൻട്രോളജി ശസ്ത്രക്രിയാ വിദഗ്ധരുടെ ഔദ്യോഗിക സംഘടനയായ അസോസിയേഷന്റെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. ശസ്ത്രക്രിയാ രംഗത്തെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും വൈദഗ്ധ്യവും സംഘടനയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകും.

ഉദരസംബന്ധമായ അർബുദങ്ങൾക്കുള്ള കീഹോൾ ശസ്ത്രക്രിയാ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് പ്രൊഫ. ബൈജു സേനാധിപൻ. അന്നനാളം, ആമാശയം, കരൾ, പാൻക്രിയാസ്, കുടൽ എന്നിവയെ ബാധിക്കുന്ന ക്യാൻസർ ചികിത്സയിൽ കാൽ നൂറ്റാണ്ടിലധികം അനുഭവസമ്പത്തുള്ള അദ്ദേഹം, സങ്കീർണ്ണമായ പതിനായിരത്തിലധികം കീഹോൾ ക്യാൻസർ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. അന്നനാളത്തിലെ തടസ്സം നീക്കുന്നതിനുള്ള ലാപ്രോസ്കോപ്പിക് കോളോപ്ലാസ്റ്റി ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യമായി ചെയ്തത് ഇദ്ദേഹമാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്ക് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിൽ പരിശീലനം നൽകുന്ന അധ്യാപകൻ കൂടിയായ അദ്ദേഹം, നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.


ശസ്ത്രക്രിയാ രംഗത്തെ മികവിനൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. ‘സ്നേഹാർദ്രം’ എന്ന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്യാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ അദ്ദേഹം ഉറപ്പാക്കുന്നു. അദ്ദേഹത്തിന്റെ നേതൃപാടവവും അനുഭവസമ്പത്തും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് വാർഷിക സമ്മേളനം വിലയിരുത്തി.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

2 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

4 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

4 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

4 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

5 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

5 days ago