ആറ്റുകാല്‍ പൊങ്കാല  കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും. ഉത്സവം ആരംഭിക്കുന്ന 23ന് രാത്രി 8നാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്‌കാരം ചടങ്ങില്‍ അദ്ദേഹത്തിന് സമ്മാനിക്കും. തുടര്‍ന്ന് 10 ന് നന്ദഗോവിന്ദം ഭജന്‍സ്. ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് 23ന് വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. കുത്തിയോട്ട വ്രതാരംഭം 25ന് രാവിലെ 8.45ന് ആരംഭിക്കും. *മാര്‍ച്ച് 3ന് ആണ് പൊങ്കാല*. *രാവിലെ 9.45ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.15ന് ഉള്ള ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യം*.  23ന് ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ ക്ഷേത്രത്തിന് മുന്നിലെ പച്ചപ്പന്തലില്‍ പാടിത്തുടങ്ങും. 24ന് വൈകിട്ട് 6ന് ഡോ.കെ.കൃഷ്ണകുമാര്‍, ബിന്നി കൃഷ്ണകുമാര്‍ എന്നിവരുടെ സംഗീതസദസ്സ്, 8ന് സി.എസ്.അനുരൂപ്, പാര്‍വതി എന്നിവരുടെ വയലിന്‍ വിസ്മയം, 10ന് മണക്കാട് ഗോപനും ചിത്രാ അരുണും നയിക്കുന്ന ഗാനമേള.25ന് രാവിലെ 8.45ന് കുത്തിയോട്ട വ്രതാരംഭം, രാത്രി 8ന് ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതക്കച്ചേരി, 10ന് ചാലക്കുടി പ്രസീദയുടെ നാടന്‍പാട്ട്. 26ന് വൈകിട്ട് മാനസജപലഹരി, 6.30ന് ഏലൂര്‍ ബിജുവിന്റെ സോപാനസംഗീതം, 8ന് ഗാനമേള. 27ന് വൈകീട്ട് 6ന് ശങ്കരന്‍നമ്പൂതിരിയുടെ സംഗീതകച്ചേരി, 8ന് ഉണ്ണിമേനോന്റെ ഗാനമേള, 11ന് ഡോ.നീനാ പ്രസാദിന്റെ ശാസ്ത്രീയനൃത്തം. 28ന് രാത്രി 8ന് ഫ്യൂഷന്‍, 10ന് ആര്യ ദയാലിന്റെ മ്യൂസിക് ബാന്‍ഡ്, മാര്‍ച്ച് ഒന്നിന് രാത്രി 7ന് രാജേഷ് വൈദ്യ, രാജേഷ് ചേര്‍ത്തല, വേദമിത്ര എന്നിവരുടെ വീണ പുല്ലാങ്കുഴല്‍ വയലിന്‍ ഫ്യൂഷന്‍, 10ന് മ്യൂസിക്കല്‍ ബാന്‍ഡ്. 2ന് രാത്രി 10ന് ഭരതനാട്യം, ശാസ്ത്രീയനൃത്തം. 3ന് രാവിലെ ശുദ്ധപുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും. രാത്രി 8.30ന് കുത്തിയോട്ടത്തിന് ചൂരല്‍കുത്ത്, 10.45ന് പുറത്തെഴുന്നള്ളത്ത്. 4ന് രാവിലെ 8ന് അകത്തെഴുന്നള്ളത്ത്. രാത്രി 9.45ന് കാപ്പഴിക്കല്‍. 12.45ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. ഉത്സവദിവസങ്ങളില്‍ അംബിക,അംബാലിക സ്റ്റേജുകളില്‍ പുരാണപാരായണം, ക്ഷേത്രകലകള്‍ എന്നിവ അരങ്ങേറും. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

2 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

4 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

4 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

4 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

5 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

5 days ago