Categories: NATIONALNEWS

കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ്‌ ഗുരുതര അധികാര ദുർവിനിയോഗമാണ്

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടനദിവസം എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഉച്ചയ്ക്ക് 2.30 വരെ അവധി നൽകിക്കൊണ്ട്‌ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ്‌ ഗുരുതര അധികാര ദുർവിനിയോഗമാണ്. ‘രാംലല്ല പ്രാണപ്രതിഷ്‌ഠാ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്‌ ജീവനക്കാർക്ക്‌ അവധി പ്രഖ്യാപിക്കുന്നു’ എന്നാണ്‌ ഔദ്യോഗികഉത്തരവിൽ പറഞ്ഞിട്ടുള്ളത്‌. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. തികച്ചും മതപരമായ ചടങ്ങിൽ സർക്കാരിനെയും ഭരണസംവിധാനത്തെയും നേരിട്ട്‌ പങ്കാളികളാക്കുന്ന ഏറ്റവും പുതിയ നടപടിയാണിത്‌. മതവിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച്‌ ജീവനക്കാർക്ക്‌ വ്യക്തിപരമായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ, സർക്കാർ തന്നെ നേരിട്ട്‌ ഇടപെട്ട്‌ ഇത്തരം സർക്കുലർ പുറപ്പെടുവിക്കുന്നത്‌ ഗുരുതരമായ അധികാരദുർവിനിയോഗമാണ്‌.

കേന്ദ്രസർക്കാർ നടപടി ഭരണസംവിധാനത്തിന്‌ മതപരമായ നിറം പാടില്ലെന്ന ഭരണഘടനയുടെയും സുപ്രീംകോടതി മാർഗനിർദേശങ്ങളുടെയും ലംഘനമാണ്‌.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

12 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

12 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

12 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

12 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

1 day ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

1 day ago