ജില്ലയിലെ വനിതാ, ഭിന്നശേഷി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരം: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രത്യേക നിരീക്ഷകന്‍

ജില്ലയില്‍ വനിതകളുടെയും ഭിന്നശേഷിക്കാരുടെയും അവകാശം സംരക്ഷിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രത്യേക നിരീക്ഷകന്‍ ഡോ. യോഗേഷ് ദുബെ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. വനിതാ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായാണ് ജില്ല പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തി. ഇതിന് നേതൃത്വം നല്‍കുന്ന ജില്ലാ കളക്ടറെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വിവിധ അക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ സഹായിക്കാന്‍ സജ്ജമാക്കിയിട്ടുള്ള വണ്‍ സ്റ്റോപ്പ് സെന്റര്‍ അദ്ദേഹം കഴിഞ്ഞ ദിവസം നേരില്‍ കണ്ട് വിലയിരുത്തിയിരുന്നു. യോഗത്തില്‍ എഡിഎം പ്രേംജി സി, പൊലീസ്, സാമൂഹ്യ നീതി, ഐറ്റിഡിപി, തൊഴില്‍, വിവര പൊതുസമ്പര്‍ക്ക വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

2 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

5 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

5 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

5 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

5 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

5 days ago