തിരുവനന്തപുരം: ശ്രീലങ്കയിൽ നടന്ന രണ്ടാമത് ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ വിളപ്പിൽശാല അനന്തഭദ്രത്തിൽ ഗീതു – സജി ദമ്പതികളുടെ മകനായ അർജുൻ എസ്സ് മൂന്നാം സ്ഥാനം നേടി. മലേഷ്യയിൽ നടന്ന ഒന്നാമത് ഇൻറർനാഷണൽ മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ്ണ മെഡൽ നേടിയിരുന്നു അര്‍ജുന്‍.
തിരുവനന്തപുരം പേയാട് കണ്ണശ മിഷൻ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ആണ് അർജുൻ. പേയാട് ഭജനമടം ഫിനിക്സ് റോളർ സ്കെറ്റിംഗ് അക്കാഡമിയിൽ മുൻ സൈനികനുമായ ബിജു. കെ. നായരാണ് കായിക അധ്യാപകൻ.