ശ്രീ പത്മനാഭസ്വാമിയുടെ തിരുമുറ്റത്ത്‌ ഇനി മറയൂര്‍ ചന്ദന മരങ്ങളുടെ തണല്‍

ശ്രീ പത്മനാഭസ്വാമിയുടെ തിരൂമുറ്റങ്ങളില്‍ മറയൂര്‍ ചന്ദന തൈകള്‍ വച്ച്‌ പിടിപ്പിച്ചു. കിഴക്കും തെക്കും മൂറ്റങ്ങളിലായി പത്ത്‌ ചന്ദന തൈകളാണ്‌ നട്ടിട്ടൂള്ളത്‌. പരാന്ന ഭോജിയായ ചന്ദനമരത്തിന്‌ ഒരു കാലം വരെ വളര്‍ന്നെത്താന്‍ മറ്റൊരു മരത്തിന്റെ സഹായം ആവശ്യമാണ്‌: ഇതിനായി പത്ത്‌ നെല്ലി മര തൈകളും ചന്ദന തൈകൾക്കരുകിലായ്‌ നട്ടിട്ടുണ്ട്‌.

ഒരു ചന്ദനമരം നട്ട്‌ മുപ്പത് വര്‍ഷം ആവുമ്പോള്‍ മാത്രമേ അതിൽ നിന്നും 25 ശതമാനം കാതല്‍ എങ്കിലും ലഭിക്കുകയുളളൂ. 20 വര്‍ഷമാണ്‌ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചന്ദനമരത്തിന്റെ ആയുസ്‌. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിത്യനിദാന ആവശ്യങ്ങള്‍ക്കുള്ള ചന്ദനം പൊതു ലേലത്തിലൂടെ മറയൂര്‍ ഫോറസ്റ്‌ ഡിവിഷനില്‍ നിന്നൂമാണ്‌ വാങ്ങിയത്. ക്ഷേത്രത്തില്‍ നടാനുള്ള മേല്‍തരം ചന്ദനതൈകളും മറയൂര്‍ ഡിവിഷനില്‍ നിന്നും ഡി.എഫ്‌.ഒ.(മറയൂൂര്‍) എം.ജി.വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ്‌ ക്ഷേത്രത്തില്‍ എത്തിച്ചത്‌.

ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടന്ന ചടങ്ങിൽ എല്‍. ചന്ദ്രശേഖര്‍ ഐ.എഫ്‌.എസ്‌ ക്ഷേത്രഭരണസമിതി അംഗം കൂടിയായ ആദിത്യവര്‍മ്മക്ക്‌ ഒകൈമാറി. ചീഫ്‌ കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്റ്റ്‌ പി. പി. പ്രമോദ്‌ ഐ.എഫ്‌.എസ്‌, ക്ഷേത്രഭരണസമിതി അംഗം തുളസിഭാസ്‌കര്‍, ക്ഷേത്രം എക്‌സിക്യൂടിവ്‌ ഓഫീസര്‍ ബി.മഹേഷ്‌, ക്ഷേത്രം മാനേജര്‍ ബി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷേന്തരത്തില്‍ നട്ടിട്ടുള്ള ചന്ദന തൈകള്‍ നിത്യവും പരിപാലിക്കൂന്നതിനായി അനന്ദ പദ്മനാഭ മോടിവേട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റട് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

error: Content is protected !!