അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി

ധോണിആപ്പിലൂടെ  ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം

മുംബൈ:  ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ ജീവിതകഥ അദ്ദേഹം തന്നെ ആരാധകരുമായി പങ്കിട്ടപ്പോള്‍ ഏറെ ആവേശത്തോടെയാണ് ഫാന്‍സ് ആപ്പിനെ വരവേറ്റത്. സോഷ്യല്‍ മീഡിയയില്‍ പോഡ്കാസ്റ്റ് ട്രെന്‍ഡായതോടെ ധോണി ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണവും വര്‍ദ്ധിച്ചു. വെള്ളിയാഴ്ച്ച രാത്രി എട്ടു മണിക്കായിരുന്നു പോഡ്കാസ്റ്റിലൂടെ തന്റെ ജീവിതയാത്ര പങ്കിടുന്ന പോഡ്കാസ്റ്റുമായി ധോണി എത്തിയത്. ക്രിക്കറ്റിനപ്പുറമുള്ള തന്റെ ജീവിതത്തിന്റെ ഏടുകള്‍, സംരംഭക ജീവിതം, പരാജയങ്ങള്‍ , ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍, ഇപ്പോഴും തന്നെ നയിക്കുന്ന അഭിനിവേശം എന്നിവയെക്കുറിച്ചെല്ലാം താരം വിവരിക്കുന്നുണ്ട്. എപ്പോഴും കുറച്ചുകൂടി  ചെയ്യാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്നും ധോണി പറയുന്നു. റാഞ്ചിയില്‍ നിന്നും ലോകവേദിയില്‍ തന്നെ എത്തിച്ചത് ഈ മന്ത്രമാണെന്നും ഇത് ഇന്ത്യക്കാരുടെ പ്രത്യേകതയാണെന്നും താരം വ്യക്തമാക്കി.
ഇന്ത്യയിലെ ചെറിയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കഥയും ചപ്പല്‍ ദിനങ്ങളും റെയില്‍വേയിലെ തന്റെ ജോലിക്കാലവും പിന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പഥവിയിലേക്കുള്ള തന്റെ ദീര്‍ഘയാത്ര ഇവയെല്ലാം ധോണി ആരാധരുമായി പങ്കുവെക്കുന്നുണ്ട്. ലോകം കണ്ട മികച്ച ക്രിക്കറ്ററുടെ ജീവിതകഥ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മലയാളി സംരംഭകനും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ഐഡിയാണ് ധോണിയുടെ ഫാന്‍സിനായി ധോണിആപ്പ് പുറത്തിറക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനും ഫാന്‍സിനുമായി ഒരു ആപ്പ് പുറത്തിറക്കുന്നത്. ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോയുമാണ് ആപ്പില്‍ ലഭിക്കുക. നേരത്തെ മുംബൈയില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങില്‍ എംഎസ് ധോണി തന്നെയാണ് ഫാന്‍സ് ആപ്പ് പുറത്തിറക്കിയത്. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണും മുഖ്യാതിഥിയായിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. www.dhoniapp.com.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

2 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

4 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

5 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

5 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

5 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

5 days ago