മാധ്യമ പ്രവർത്തകർ സമൂഹത്തിൽ വഹിക്കുന്ന പങ്ക് നിസ്തുലമാണന്നും , വികസിത സമൂഹത്തിൻ്റെയും, രാഷ്ട്ര നിർമ്മിതിയുടെയും ഭാഗത്ത് പ്രാദേശിക മാധ്യമപ്രവർത്തകരാണ് മുഖ്യധാരയിലുള്ളതെന്നും അഡ്വ എം വിൻസൻ്റ് എം.എൽ.എ അഭിപ്രായപ്പെട്ടു. ചെറിയ വരുമാനത്തിൽ പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ജീവിതനിലവാരമുയർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനുള്ള നീക്കങ്ങൾക്ക് കൂടെയുണ്ടാകുമെന്നും വിൻസൻ്റ് എം.എൽ.എ അഭിപ്രായപ്പെട്ടു ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന കമ്മിറ്റി മാധ്യമ സ്വാതന്ത്യദിനത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എൽ.എ. സംസ്ഥാന പ്രസിഡൻ്റ്എ.പി ജിനൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ എ. അബൂബക്കർ, വൈസ് പ്രസിഡൻ്റ് ചെമ്പകശേരി ചന്ദ്രബാബു, സെക്രട്ടറിമാരായ ബിജു കൊപ്പം, ഷിബാ സൂര്യ, വനിതാ വിംഗ് കൺവീനർ ശ്രീലക്ഷ്മി ശരൺ , ജില്ലാ പ്രസിഡൻ്റുമാരായ സജാദ് സഹീർ , മനുവിൻസൻ്റ് , പോളി വടക്കൻ ഭാരവാഹികളായ സജി ചാത്തന്നൂർ, പ്രേംകുമാർ,റജി വാമദേവൻ, പി.എം ഷാജി, കൊറ്റാമം ചന്ദ്രകുമാർ, ശ്യം വെണ്ണിയൂർ, നീതു.യു.വി,സുമേഷ് കൃഷ്ണൻ, വിനോദ് റയാൻ, അബ്ദുറഹുമാൻ, സജീവ് ഗോപാൽ, തുടങ്ങിയവർ പ്രസംഗിച്ചു.