‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്‘ സംരംഭത്തിന്റെ ഭാഗമായി രാജ്ഭവനിൽ ഗോവ സ്ഥാപക ദിനം ആഘോഷിച്ചു. ബഹുമാനപ്പെട്ട ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗോവയിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി സംവദിക്കുകയും സംസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകം പ്രകടമാക്കുന്ന ഊർജ്ജസ്വലമായ സാംസ്കാരിക പ്രകടനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ചടങ്ങിൽ ഗോവ ഗവർണ്ണർ ബഹുമാനപ്പെട്ട ശ്രീ പി എസ് ശ്രീധരൻ പിള്ളയുടെ വീഡിയോ സന്ദേശം കാണിച്ചിരുന്നു.
ഗവർണ്ണറുടെ സെക്രട്ടറി ആർ കെ മധു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കൊങ്കണി ഭാഷയിലായിരുന്നു പ്രസംഗിച്ചത്. ഗോവയും കേരളവും തമ്മിലുള്ള സൌഹൃദ ബന്ധത്തെ കുറിച്ച് ഗവര്‍ണ്ണര്‍ സംസാരിച്ചു. പോര്‍ച്ചുഗീസുകാരെ തുരത്തുവാന്‍ ധൈര്യം കാണിച്ച അന്നത്തെ ഗോവന്‍ പടയാളികളെ സ്മരിക്കുകയും ചെയ്തു. കേരളത്തില്‍ ഗോവയുമായി ബന്ധമുള്ളവര്‍ തീര്‍ച്ചയായും പരസ്പരം കാണുമ്പോള്‍ ഗോവയുടെ ഔദ്യോഗിക ഭാഷയായ കൊങ്കണിയില്‍ തന്നെ സംസാരിക്കണമെന്നും ഗോവന്‍ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും പറഞ്ഞു.
ചടങ്ങിന്റെ ഭാഗമായി തിരുവനന്തപുരത്തെ ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായ അംഗങ്ങളെയും ക്ഷണിച്ചിരുന്നു. തിരുവനന്തപുരം ഗൗഡ സാരസ്വത ബ്രാഹ്മണ മഹാസഭ പ്രസിഡന്റ് അഡ്വ. കെ ജി മോഹന്‍ദാസ് പൈ കൊങ്കണി ബ്രാഹ്മണരുടെ ഗോവയുമായുള്ള ചരിത്രം വിവരിച്ചു.
ഗോവയെ പ്രതിനിധീകരിച്ചു കൊണ്ട് തയ്കൊന്ഡോ-വോളിബോള്‍ താരം സ്നേഹ യാദവും സ്നേഹയുടെ കോച്ച് ശ്രുതി സവരാജും ആഘോഷത്തില്‍ പങ്കുകൊണ്ടിരുന്നു.
ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രട്രസ്റ്റ് നൽകുന്ന ആറ്റുകാൽ അംബാ പുരസ്കാരം ഈ പ്രാവശ്യം പദ്മഭൂഷൻ മോഹൻലാലിന് സമ്മാനിയ്ക്കും.50,000 രൂപയും ആറ്റുകാൽ…
തിരുവനന്തപുരം:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേയുളള അക്രമങ്ങൾ അപലപനീയമെന്ന് ശശി തരൂർ എം.പി.പാളയം എൽ.എം.എസ് കോമ്പൌണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ ക്രിസ്തുമസ്സന്ദേശം…
തിരുവനന്തപുരം:തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ വി.വി.രാജേഷിനും ആശാനാഥിനും പിന്തുണ നൽകുമെന്ന് കണ്ണമ്മൂല വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.രാധാകൃഷ്ണൻ്റെ ഇലക്ഷൻ…
തിരുവനന്തപുരം : ക്ഷമിക്കാനും മറക്കാനും നമ്മെ പഠിപ്പിച്ച യേശുദേവന്റെ ജന്മദിനം ലോകമെമ്പാടുമുളള മനുഷ്യന് ജാതിമത ചിന്തകള്‍ക്കതീതമായി ആഘോഷിക്കുകയാണ്. സ്നേഹവും സമ്മാനങ്ങളും…
സംസ്ഥാനത്തു മയക്കുമരുന്ന് വ്യാപനത്തിനെതിരെ പോലീസ് വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണ്. ഈ വർഷം മയക്കുമരുന്ന് വ്യാപനത്തിനെതിരെയുള്ള ഡി ഹണ്ട്…
വിമൺ ആൻഡ് ചിൽഡ്രൻസ് പ്രൊട്ടക്ഷൻ കൗൺസിൽ. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളെയും കുട്ടികളെയും…