തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2 വിലെ പ്രധാന ടീമായ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി എസ് മനോജ് ചുമതലയേറ്റു. കേരളത്തിന്റെ മുന്‍ രഞ്ജി താരവും കെസിഎയുടെ ടാലന്റ് റിസേര്‍ച്ച് ഡവലപ്‌മെന്റ് ഓഫീസറുമായിരുന്ന ഇദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. ആദ്യ സീസണില്‍ ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു മനോജ്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കൂടിയായ ഇദ്ദേഹം കേരള അണ്ടര്‍-19 ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുഖ്യ പരിശീലകനെ കൂടാതെ, സപ്പോര്‍ട്ടീവ് ടീമിനെയും മാനേജ്‌മെന്റ് പ്രഖ്യാപിച്ചു. ബൗളിംഗ് പ്രകടനത്തില്‍ കൂടുതല്‍ മൂര്‍ച്ച കൂട്ടുന്നതിനായി അഭിഷേക് മോഹനാണ് ബൗളിംഗ് കോച്ചായി ചുമതലയേറ്റിരിക്കുന്നത്. ഫീല്‍ഡിംഗിലെ മികവിന് ഊന്നല്‍ നല്‍കി മദന്‍ മോഹന്‍ ഫീല്‍ഡിംഗ് കോച്ചായും ടീമിനൊപ്പമുണ്ട്. കളിക്കാരുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിനായി അരുണ്‍ റോയ് (സ്‌പോര്‍ട്‌സ് ഫിസിയോ), എ.എസ് ആശിഷ് (സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച്) എന്നിവരും സംഘത്തിലുണ്ട്. മത്സരങ്ങള്‍ കൃത്യമായി അപഗ്രഥിക്കുന്നതിനും തന്ത്രങ്ങള്‍ മെനയുന്നതിനും പെര്‍ഫോമന്‍സ് ആന്‍ഡ് വീഡിയോ അനലിസ്റ്റായി ഉമേഷ് വി.എസും ടീമിന്റെ സുഗമമായ നടത്തിപ്പിനായി ടീം മാനേജരായി രാജു മാത്യുവും പ്രവര്‍ത്തിക്കും. കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തി ടീമിന്റെ എല്ലാ മേഖലകളും ശക്തിപ്പെടുത്തുന്നതിലാണ് ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
‘യുവനിരയുടെയും പരിചയസമ്പന്നരായ താരങ്ങളുടെയും ഒരു മികച്ച സംയോജനമാണ് ഇത്തവണ ടീമിന്റെ കരുത്ത്. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്ന പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് സാധിക്കുമെന്ന് ഉറപ്പുണ്ട്,’ എസ്. മനോജ് പറഞ്ഞു. സിനിമാ മേഖലയിലെ പ്രമുഖരായ പ്രിയദര്‍ശന്‍, കല്യാണി പ്രിയര്‍ദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പ്രോ വിഷന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…