
നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസിന്റെ (എൻബിഇഎംഎസ്) ഔദ്യോഗിക വെബ്സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവിടങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഔദ്യോഗിക അറിയിപ്പ് പ്രകാരം സെപ്റ്റംബർ 3-നാണ് ഫലം പ്രഖ്യാപിക്കേണ്ടിയിരുന്നത്.
2.42 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം നീറ്റ് പിജി പരീക്ഷയെഴുതിയത്. ഓഗസ്റ്റ് 3-ന് 301 നഗരങ്ങളിലായി 1,052 ടെസ്റ്റ് സെന്ററുകളിലാണ് പരീക്ഷ നടന്നത്. ഒരൊറ്റ ഷിഫ്റ്റില്‍ കമ്ബ്യൂട്ടർ അധിഷ്ഠിതമായി നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയാണിതെന്ന് എൻബിഇഎംഎസ് പറയുന്നു
