
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം തിരുവനന്തപുരം ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറിയും നാടക ചലച്ചിത്ര സം വിധായകനുമായ ഡോ. പ്രമോദ് പയ്യന്നുരിന്.
പ്രശസ്തിപത്രവും, ഫലകവും, മുപ്പതിനായിരം രൂപ ക്യാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റ് 24-ന് ഗോവയിലെ സാങ്കളി രബീന്ദ്ര ഭവനിൽ നടക്കുന്ന ഫാഗ്മ ഓണാഘോഷ സാംസ്കാരിക സമ്മേളനത്തിൽ വച്ച് ബഹുമാന്യ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സമ്മാനിക്കും.
