അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെയ്ക്കണമെന്ന പരാമർശം; മഹുവ മൊയ്ത്രക്കെതിരേ എഫ്ഐആർ

റായ്പൂർ: കേന്ദ്ര മന്ത്രി അമിത് ഷാക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഛത്തീസ്ഗഡ് റായ്പൂർ പൊലീസാണ് ഞായറാഴ്ച മഹുവ മൊയ്ത്രക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് എന്നിവരുൾപ്പെടെ നിരവധി പേർ മഹുവ മൊയ്ത്രക്കെതിരേ രംഗത്തെത്തിയിരുന്നു. തൃണമൂൽ കോൺഗ്രസിനെതിരേയും മഹുവയ്ക്കെതിരേയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെക്കണമെന്നായിരുന്നു മഹുവ മൊയ്ത്രയുടെ പരാമർശം. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള പരാമർശത്തിനിടെയായിരുന്നു എംപിയുടെ അധിക്ഷേപ പരമാർശം.

error: Content is protected !!