മുഖ്യമന്ത്രിയോടും സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ

തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശഖർ. ഉപലോകായുക്തയായിരുന്ന ജസ്റ്റിസ്റ്റ്  ബാബു മാത്യുജോസഫിനെ ചട്ടങ്ങൾ ലംഘിച്ച് തദ്ദേശ ഓംബുഡ്‌സ്മാനായി നിയമിച്ചതിലും ഗവർണറുടെ പ്രസംഗം നിയമസഭാ രേഖകളിൽ മാറ്റം വരുത്തിയ സംഭവത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണൻപോറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ അജണ്ട എന്തെന്ന് സോണിയഗാന്ധിയും കോൺഗ്രസ്സും വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേരളലോകായുക്ത ചട്ടം  99 പ്രകാരം ഉപലോകായുക്തമാർക്ക്  ഇത്തരം നിയമനങ്ങൾ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഭരണഘടനയിൽ തൊട്ട് സത്യ പ്രതിജ്ഞ ചെയ്ത ആളാണ്. പിന്നെ എന്തിനാണ് ഭരണഘടന ലംഘിച്ച് തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനമെന്ന് വ്യക്തമാക്കണം. അനധികൃത നിയമനത്തിനെതിരെ ഗവർണർക്ക് ബിജെപി നിവേദനം നൽകിയിട്ടുണ്ട്. 
നിയമസഭാ രേഖകളിൽ  ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മാറ്റം വരുത്തിയത് ഭരണഘടനാ പ്രകാരമാണോ എന്നും മുഖ്യമന്ത്രി മറുപടി പറയണം. ഗവർണർ സംസാരിച്ചതാണ് നിയമസഭാ രേഖകളിൽ ഉൾപ്പെടുത്തേണ്ടത്. സിപിഎമ്മും അവരുടെ എംപിമാരുമാണ് ഭരണഘടന ഉയർത്തിപ്പിടിച്ച് ഭരണഘടന സംരക്ഷിക്കണം എന്ന് ആവശ്യപ്പെടുന്നത്. അവരാണ് ഭരണഘടനാ പദവിയിലുള്ള ഗവർണറുടെ പ്രസംഗം മാറ്റിയത്. ഗവർണറെ നിയമസഭയിൽ ഭേദഗതി ചെയ്യുന്നത് രാജ്യത്ത് തന്നെ ആദ്യമാണ്.
ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നിലെ അജണ്ട എന്തെന്ന് മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും മതേതരമാണെന്ന് പറയുന്ന കോൺഗ്രസുകാർ വ്യക്തമാക്കണം. സോണിയഗാന്ധി കോൺഗ്രസ് പ്രസിഡന്റും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ആയിരുന്നപ്പോഴാണ് കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയും ഉണ്ണികൃഷ്ണൻപോറ്റി കണ്ടു എന്നാണ് എഐസിസി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ സോണിയ ഗാന്ധിയം ന്യായീകരിക്കുന്നത്. ശബരിമലയിലെ സ്വർണ്ണ കവർച്ച 15കൊല്ലത്തിലധികമായി നടന്നുവരുന്നതാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രോത്സാഹിപ്പിച്ചത് പിണറായി വിജയൻ മാത്രമല്ല, കോൺഗ്രസും കോൺഗ്രസിന്റെ മുതിർന്ന നേതാവ് സോണിയ ഗാന്ധിയും കൂടിയാണ്. എന്താണ് സോണിയ ഗാന്ധിയും കോൺഗ്രസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം. ഈ ചോദ്യത്തിന് സോണിയ ഗാന്ധി ഉത്തരം പറയണമെന്നും രാജീവ് ചന്ദ്രശഖർ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എസ്.സുരേഷും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!