ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് കമാൻഡർമാരുടെ സമ്മേളനം സംഘടിപ്പിച്ചു
ദക്ഷിണ വ്യോമസേന (SAC) കമാൻഡർ മാരുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഇന്ന് (ഫെബ്രുവരി 16) ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് എത്തി.
ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്ന ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകിഅദ്ദേഹത്തെ സ്വീകരിച്ചു.
ദക്ഷിണ മേഖലയിലെ വ്യോമ പ്രതിരോധം ഉൾപ്പെടെയുള്ള പ്രവർത്തന സന്നദ്ധത, ഇന്ത്യൻ മഹാസമുദ്ര മേഖലകളിൽ വ്യോമസേനയുടെ വ്യാപ്തി, ശേഷി തുടങ്ങിയവയിലെ വർദ്ധന എന്നിവയെ ക്കുറിച്ച് വ്യോമസേനാ മേധാവിയോട് വിശദീകരിച്ചു.
‘സ്വയംഭരണ തീരുമാനത്തിലൂടെയുള്ള പ്രവർത്തനക്ഷമത’ എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം. ഇത് വികേന്ദ്രീകൃത നേതൃത്വത്തിലൂടെ ആധുനിക യുദ്ധമുറ കളോടുള്ള ഇന്ത്യൻ വ്യോമസേനയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സമീപനത്തെ സൂചിപ്പിക്കുന്നു.
ദക്ഷിണ വ്യോമസേനയുടെ കീഴിലുള്ള സ്റ്റേഷനുകളിലെ ഫീൽഡ് കമാൻഡർ മാരുമായി സമ്മേളനത്തിനിടെ വ്യോമസേനാ മേധാവി സംവദിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖല സംരക്ഷിക്കുന്നതിലും ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും ദക്ഷിണ വ്യോമസേന നിർണായക പങ്കിനെ അദ്ദേഹം എടുത്ത് പറഞ്ഞു. ദേശീയ സുരക്ഷയുടെ താൽപ്പര്യങ്ങൾക്കായി യോജിച്ച് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്ത് സേനാവിഭാഗങ്ങളുടെ പ്രവർത്തന സന്നദ്ധത, ഏകോപനം, സംയോജിത പ്രവർത്തനം എന്നിവ അദ്ദേഹം ഊന്നിപ്പറഞ്ഞു. നിരന്തരമായ പ്രവർത്തന മികവിനെയും ശക്തമായ സുരക്ഷാ നടപടികളെയും പ്രശംസിച്ച അദ്ദേഹം, കീഴുദ്യോഗസ്ഥരെ പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും വ്യക്തമാക്കി. മാതൃകാപരമായ വ്യോമസുരക്ഷാ മാർഗ്ഗം ഒരുക്കുന്നതിന്
ദക്ഷിണ വ്യോമസേനയെ അദ്ദേഹം പ്രശംസിച്ചു.
കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു…
മുരള്യ ഡെയറി പുതിയ പീച്ച് സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ട് പുറത്തിറക്കി. മുരള്യ ഡെയറി തങ്ങളുടെ സ്റ്റിർഡ് ഫ്രൂട്ട് യോഗർട്ട് ശ്രേണിയിലെ…
ആലപ്പുഴയെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടര്‍ -20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡിന് കിരീടം.…
ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം…
*തിരുവനന്തപുരത്തെ മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ; ഒപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു…
തിരുവനന്തപുരം : ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ്…