Categories: NATIONALNEWSSPORTS

സെയ്ഷെം ട്രോഫിയിൽ ഹിമാചൽപ്രദേശിനെ തോല്‍പിച്ച് കേരളം

പോണ്ടിച്ചേരി: സെയ്ഷെം ട്രോഫി അണ്ടർ 19 അന്തർ സംസ്ഥാന ടൂർണ്ണമെൻ്റിൽ ഹിമാചൽപ്രദേശിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. 110 റൺസിനാണ് കേരളം ജയിച്ചത്. ദ്വിദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 353 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശിൻ്റെ ഇന്നിങ്സ് 243 റൺസിന് അവസാനിച്ചു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് അമയ് മനോജിൻ്റെ സെഞ്ച്വറിയാണ് കരുത്ത് പകർന്നത്. 76 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായ കേരളത്തെ അമയ് മനോജും ജയ്ദേവ് ജെ നായരും ചേർന്ന 122 റൺസിൻ്റെ കൂട്ടുകെട്ടാണ് കരകയറ്റിയത്. ജയ്ദേവ് 64 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ ഇഷാൻ കുനാലും തോമസ് മാത്യവും അമയിന് മികച്ച പിന്തുണ നൽകി. ഇഷാൻ കുനാൽ 45ഉം തോമസ് മാത്യു 43ഉം റൺസ് നേടി. മറുഭാഗത്ത് ഉറച്ചുനിന്ന അമയ് മനോജ് 104 റൺസെടുത്തു. ഹിമാചൽ പ്രദേശിന് വേണ്ടി സാഹിൽ കുമാർ മൂന്നും ശിവം ശർമ്മ, ഹാർദിക് ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽപ്രദേശ് മുഹമ്മദ് റെയ്ഹാൻ്റെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. റെയ്ഹാൻ അഞ്ച് വിക്കറ്റ് വീഴ്ത്തി. 48 റൺസെടുത്ത കിഷൻ കുമാറും 37 റൺസെടുത്ത കൃഷ് ജെയിനും മാത്രമാണ് ഹിമാചൽ ബാറ്റിങ് നിരയിൽ പിടിച്ചുനിന്നത്. 243 റൺസിന് ഹിമാചൽ പ്രദേശിൻ്റെ ഇന്നിങ്സിന് അവസാനമായി. കേരളത്തിന് വേണ്ടി അൽ അമീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് റെയ്ഹാനാണ് പ്ലെയർ ഓഫ് ദി മാച്ച്.

News Desk

Recent Posts

ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ച് റഷ്യ

മോസ്കോ: യുക്രൈനുമായുള്ള യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടയിൽ, ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ച് റഷ്യ. റഷ്യയിലെ എണ്ണശുദ്ധീകരണ…

1 hour ago

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ എറണാകുളവും തിരുവനന്തപുരവും ഫൈനലിൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ട്രോഫി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ എറണാകുളവും തിരുവനന്തപുരവും ഫൈനലിൽ കടന്നു. സെമിയിൽ…

2 hours ago

മെട്രോ നഗരങ്ങൾക്ക് പുറമേക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുവാൻ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു

28 നഗരങ്ങളിൽ 39 ആശുപത്രികളുമായാണ് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക ; മെട്രോ ഇതര നഗരങ്ങളിൽ വിദഗ്ധ ചികിത്സയും നൂതന സാങ്കേതികവിദ്യയും ഉറപ്പാക്കുന്നതിൽ…

2 hours ago

ഓണം വാരാഘോഷം: ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും : മന്ത്രി പി സി വിഷ്ണുനാഥ്

ഓണത്തിന്റെ തനത് പാരമ്പര്യവും സംസ്കാരവും വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾക്ക് മുന്നിൽ പൂർണ്ണമായി എത്തിക്കുന്ന രീതിയിലുള്ള അനുഭവമാക്കി ഇത്തവണത്തെ ഓണം വാരാഘോഷത്തെ…

3 hours ago

പെയിന്റിംഗ് ആര്‍ട്ടിസ്റ്റ് കോഴ്‌സ്

ആര്യനാട് ഗവ ഐ.ടി.ഐയില്‍ നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ അംഗീകാരമുള്ള ഡ്രോയിംഗ് ആന്റ് പെയിന്റിംഗ് ആര്‍ട്ടിസ്റ്റ് കോഴ്സ് ജൂലൈ 15ന്…

3 hours ago

ജില്ലാ പഞ്ചായത്തിന്റെ ജ്വാലാ ജാഗ്രത സമിതി പ്രൊജക്ടിലേയ്ക്കായി അഭിമുഖം നടത്തുന്നു

ജില്ലാ പഞ്ചായത്തിന്റെ ജ്വാലാ ജാഗ്രത സമിതി പ്രൊജക്ടിന്റെ ഭാഗമായി ഒരു കോര്‍ഡിനേറ്ററേയും ഒരു കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റേറ്ററേയും നിയമിക്കുന്നു. കോര്‍ഡിനേറ്റര്‍…

3 hours ago