മൂവാറ്റുപുഴയിൽവച്ച് നവംബർ ഇരുപത്തിനാലാം തീയതിമുതൽ ഇരുപത്തിയേഴാം തീയതിവരെ
നടന്ന സി. ബി. എസ്സ്. ഇ. സ്റ്റേറ്റ് കലോത്സവത്തില്‍ തിരുവനന്തപുരം എം. ജി. എം. സി. പി. എസ്സിൻെറ നെറുകയിൽ പൊൻപതക്കം ചാർത്തി. 1372 സ്കൂളുകൾ പങ്കെടുത്ത സി. ബി. എസ്സ്. ഇ. സ്റ്റേറ്റ് കലോത്സവത്തിൽ സി. പി. എസ്സിൻെറ അഭിമാനഭാജനങ്ങളായ ചുണക്കുട്ടികൾ ഒട്ടനവധി സമ്മാനങ്ങൾ വാരിക്കൂട്ടിക്കൊണ്ട് പതിനാറാം സ്ഥാനം കരഗതമാക്കി. തിരുവനന്തപുരം ഡിസ്ട്രിക്ടിൽ രണ്ടാംസ്ഥാനം ആർജ്ജിച്ച സി. പി. എസ്സ്, തിരുവനന്തപുരം സഹോദയയിൽ ഒന്നാംസ്ഥാനവും സ്വായത്തമാക്കിയ വിജയഗാഥയിൽ അധ്യാപകരും രക്ഷകർത്താക്കളും ഏറെ അഭിമാനിക്കുന്നു. പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും സി. പി. എസ്സ്. നൽക്കുന്ന മുൻതൂക്കം സ്തുത്യർഹമാണ്.