KERALA

വാമനപുരത്ത് ചെറുവനമൊരുങ്ങുന്നു, 12000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും

വാമനപുരം ഗ്രാമ പഞ്ചായത്തില്‍ ‘വാമനപുരം നദിക്കായി നീര്‍ധാര’ പദ്ധതിയിലുള്‍പ്പെടുത്തി മൈക്രോ ഫോറസ്റ്റ് ഒരുക്കുന്നു. ഇതിനായി 12,000 ഫല വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സെന്റര്‍ ഫോര്‍ എന്‍വയോണ്മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റും ഫോറസ്റ്റ് പ്ലസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

വാമനപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന് പുറകില്‍ ഒരുക്കുന്ന മൈക്രോ ഫോറസ്റ്റില്‍ മാവ്,പ്ലാവ്, പേര, ശീമ പ്ലാവ്, പതിമുഖം, ചാമ്പ, മാതളം തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് നട്ടു പിടിപ്പിക്കുന്നത്. കൂടാതെ സ്‌കൂള്‍ മുറ്റം, ഓഫീസ് അങ്കണം, സ്വകാര്യ പുരയിടങ്ങള്‍ എന്നിവിടങ്ങളിലും ചെറുവനങ്ങള്‍ സൃഷ്ടിക്കും. തൈകള്‍ക്കിടയില്‍ ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തി ജൈവവേലികളും സ്ഥാപിക്കും. മൈക്രോ ഫോറസ്റ്റിന്റെ സംരക്ഷണചുമതല തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ വഹിക്കും. വൈകാതെ വാമനപുരത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഗ്രാമപഞ്ചായത്താക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനോടനുബന്ധിച്ച് വീടുകളില്‍ നിന്ന് മാലിന്യം തരം തിരിച്ച് ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്ന പ്രവര്‍ത്തനം ജനുവരിയില്‍ ആരംഭിക്കും. പഞ്ചായത്തിലെ നാല് കുളങ്ങള്‍ ഇതിനോടകം നവീകരിച്ചു കഴിഞ്ഞു. പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

2 days ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

2 days ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

2 days ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

3 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

3 days ago