കേരള സംഗീത നാടക അക്കാദമി കേരളത്തിലെ കഥാപ്രസംഗകരുടെ പ്രതിനിധിയായി ജനറൽ കൗൺസിലിലേക്കും, കേരള സാഹിത്യ അക്കാഡമിയിലേയ്ക്കും തിരഞ്ഞെടുത്ത പ്രശസ്ത കാഥികനും, എഴുത്തുകാരനും, കവിയും, പ്രഭാഷകനുമായ ഡോക്ടർ വസന്തകുമാർ സാംബശിവന് സ്വീകരണം നൽകുന്നു.
ഡിസംബർ 24 ശനിയാഴ്ച രാവിലെ 10. 30 ന് തിരുവനന്തപുരം പൂർണ്ണ ഹോട്ടൽ ഹാളിൽ നടക്കുന്ന ചടങ്ങ് കാഥികൻ അയിലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിനോദ് ചമ്പക്കര അധ്യക്ഷത വഹിക്കും. അഞ്ചൽ ഗോപൻ, വഞ്ചിയൂർ പ്രവീൺ കുമാർ, പുളിമാത്ത് ശ്രീകുമാർ, കലാലയം സൈമൺകുമാർ അനിതാ ചന്ദ്രൻ, വട്ടപ്പാറ മിനീഷ്‌കുമാർ, തുടങ്ങിയവർ സംസാരിക്കും.
വിവിധ കലാ -സാംസ്കാരിക സംഘടനകളും പ്രവർത്തകരും സ്വീകരണത്തിൽ പങ്കുചേരും. സംഗീത നാടക അക്കാദമി കലാകാർക്ക് വേണ്ടി നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ചുള്ള നിവേദനവും ചടങ്ങിൽ കൈമാറും.