KERALA

കെഎസ്ആർടിസിയുടെ 2023 ലെ കലണ്ടർ പുറത്തിറക്കി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കഴിഞ്ഞ ഒരു വർഷം നടത്തിയ വൈവിധ്യവത്കരണത്തിന്റെ ചിത്രങ്ങൾ അടങ്ങിയ 2023-ലെ കലണ്ടർ ​ഗതാ​ഗത മന്ത്രി ആന്റണി രാജു   പ്രകാശനം ചെയ്തു. ​ഗതാഗത വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള സിജിഎം (എൽപിജി) ആർ. രാജേന്ദ്രന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ​ഗതാ​ഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസ് സന്നിഹിതനായിരുന്നു. 

കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന നൂതന സംരംഭങ്ങൾക്കൊപ്പം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടപ്പിലാക്കിയ പൊതുജന ശ്രദ്ധയും, കേന്ദ്ര അം​ഗീകാരങ്ങളും നേടിയ പദ്ധതികളാണ് കലണ്ടറില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റി റൈഡ്, ​ഗ്രാമവണ്ടി, ബഡ്ജറ്റ് ടൂറിസം, സിറ്റി സർക്കുലർ സർവ്വീസ്, യാത്രാ ഫ്യൂവൽസ്, കെഎസ്ആർടിസി – സ്വിഫ്റ്റ് ​ഗജരാജ് സ്ലീപ്പർ,  സ്ലീപ്പർ ബസുകൾ, ഷോപ്പ് ഓൺ വീൽസ്, ആധുനിക ബസ് ടെർമിനലുകൾ, ബസ് ബ്രാൻഡിം​ഗ്, ബൈപ്പാസ് റൈഡർ, ട്രാവൽ കാർഡ് എന്നിവയാണ് മൾട്ടി കളറിൽ പ്രിന്റ് ചെയ്ത് കലണ്ടറിന്റെ വിവിധ താളുകളിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പദ്ധതിക്ക് വേണ്ട പിൻതുണ നൽകിയിരിക്കന്നത്. കെഎസ്ആർടിസി ജീവനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും സൗജന്യമായാണ് കലണ്ടർ നൽകുന്നത്

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

11 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

11 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

12 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

12 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

1 day ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

1 day ago