വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ മൂന്നാമത് വികസന സെമിനാറിന്റെയും കാവ് ഫെസ്റ്റിന്റെയും സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ജി.ആര്‍.അനില്‍, ആന്റണി രാജു, വി.ശിവന്‍കുട്ടി, എം.പിമാരായ ശശി തരൂര്‍, ബിനോയ് വിശ്വം, ജോണ്‍ ബ്രിട്ടാസ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു എന്നിവര്‍ സംഘാടക സമിതി രക്ഷാധികാരികളാണ്. ട്രിഡ ചെയര്‍മാന്‍ കെ.സി.വിക്രമനെ സംഘാടക സമിതി ചെയര്‍മാനായും വി.കെ.പ്രശാന്ത് എം.എല്‍.എയെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു.
ഫെബ്രുവരി എട്ടിനു വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ നടക്കുന്ന വികസന സെമിനാറിന് മുന്നോടിയായി മൂന്ന് മേഖല സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 14ന് കണ്ണമ്മൂല, ജനുവരി 15ന് പേരൂര്‍ക്കട, ജനുവരി 22ന് വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലാണ് മേഖലാ സെമിനാറുകള്‍. ഫെബ്രുവരി എട്ട് മുതല്‍ 12 വരെ വട്ടിയൂര്‍ക്കാവിന്റെ സാംസ്‌കാരിക ഉത്സവമായ കാവ് ഫെസ്റ്റും നടക്കും. ഷൂട്ടിങ് റേഞ്ച്, സെന്‍ട്രല്‍ പോളിടെക്‌നിക് ഗ്രൗണ്ട്, വില്ലേജ് ഓഫീസ് ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലായി വികസന ചിത്ര പ്രദര്‍ശനം, കുടുംബശ്രീ സ്റ്റാളുകള്‍, സ്റ്റാര്‍ട്ടപ്പ് സ്റ്റാളുകള്‍, കലാ പ്രദര്‍ശനം, വട്ടിയൂര്‍ക്കാവിന്റെ ചരിത്രം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കലാ പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മരുതംകുഴി ഉദിയന്നൂര്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഡി.ആര്‍.അനില്‍, വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ്, നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങിയവരും പങ്കെടുത്തു.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…