GOVERNANCE

നഗരസഭകളുടെ സേവനം പൂർണമായും ഓൺലൈനാക്കും; എം. ബി. രാജേഷ്

നഗരങ്ങൾ സമൂഹത്തിന്റെ അതിപ്രധാന ഭാഗമായി മാറുകയാണ്. നഗരസഭകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കേന്ദ്ര സ്ഥാനത്തേയ്ക്ക് വരികയാണ്. കേരളത്തിനു സമാനമായ രീതിയിൽ ലോകത്തെവിടെയും നഗര വളർച്ച കാണാനാകില്ല. ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട് വലിയ ഉത്തരവാദിത്തം വഹിക്കുന്ന സ്ഥാപനങ്ങളെന്ന നിലയിൽ വലിയ മാറ്റങ്ങളാണ് നഗരസഭകളിൽ ഉണ്ടാകാൻ പോകുന്നത്. അത് നിർവഹിക്കുന്നതിനായി നഗരസഭകളെ സജ്ജമാക്കുകയാണ് നാം ഏറ്റെടുക്കേണ്ട പ്രധാന കടമ എന്നും തദ്ദേശ ഭരണ വകുപ്പുമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മേയഴ്സ് കൗൺസിലും ചെയർമാൻ ചേംമ്പറും കിലയും കെ.എം.സി.എസ്.യുവും ചേർന്ന് സംഘടിപ്പിച്ച നവ കേരളം നവനഗരസഭ ശിൽപശാല ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിൽപശാലയിൽ മുനിസിപ്പൽ ചെയർമെൻ ചേംമ്പർ ചെയർമാൻ എം.. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു . കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ മുഖ്യപ്രഭാഷണം നടത്തി. കില അർബൻ ചെയർ പ്രൊഫ. ഡോ.അജിത്ത് കാളിയത്ത്, സീനിയർ ഫെല്ലോ ഡോ.കെ.രാജേഷ്, കെ.എം.സി എസ് യു പ്രസിഡന്റ് എൻ.എസ്.ഷൈൻ തുടങ്ങിയവർ സംസാരിച്ചു. കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ് സ്വാഗതവും സെക്രട്ടറി കെ.ബാബു നന്ദിയും പറഞ്ഞു. നഗരസഭകളെ സംബന്ധിച്ച് പൊതു സമുഹത്തിന് പല ആക്ഷേപങ്ങളും പരാതിയും ഉണ്ട് . അത് ഇല്ലാതാകണം . നഗരസഭയിൽ എത്തുന്ന ജനങ്ങൾക്ക് നല്ല അനുഭവം ഉണ്ടാകണം. ജനങ്ങൾ അവരുടെ അവകാശത്തിനാണ് വരുന്നതെന്ന ബോധ്യം ജീവനക്കാർക്ക് ഉണ്ടാകണം. നൽകാനാകുന്ന സേവനങ്ങൾ യാതൊരു തടസമില്ലാതെ ജനങ്ങൾക്ക് ലഭിക്കണം. ഇന്നു നേരിടുന്ന വൈദഗ്ധ്യത്തിന്റെ കുറവ് പരിഹരിക്കാനാകണം. ജനങ്ങൾ നഗരസഭകളിൽ കയറിയിറങ്ങുന്നത് അവസാനിക്കണം. പൂർണമായും ഇ- ഓഫീസ് നിലവിൽ വരണം. അതിനുള്ള കർമ്മ പരിപാടിയാണ് സർക്കാർ നടപ്പാക്കുന്നത്. അതിലൂടെ അഴിമതി ഇല്ലാതാക്കാനാകും. വലിയ മാറ്റങ്ങളാണ് നഗരസഭകളിൽ ഉണ്ടാകുന്നത്. ഈ പ്രവർത്തനങ്ങൾക്കാകെ ശക്തി പകരുന്നതാകും. നവനഗരസഭാ കാമ്പയിൻ . പഠനത്തിൽ നിന്ന് പ്രവർത്തനങ്ങളിലേക്കും അതിൽ നിന്ന് പരിഹാരങ്ങളിലേക്കും പോകാൻ കഴിയണം. എന്നും എം.ബി.രാജേഷ് പറഞ്ഞു..

News Desk

Recent Posts

ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…

2 days ago

നൂറുൽ ഇസ്‌ലാം സർവ്വകലാശാല എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…

3 days ago

ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു

ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…

3 days ago

ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും ഏറെ പ്രസക്തി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി…

3 days ago

‘ഓപ്പറേഷൻ തൂഫാൻ’ ന് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി ലഹരിവിരുദ്ധ മാരത്തോൺ

തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ…

3 days ago

ആയുർവേദ കോളേജിൽ പാമ്പുകളെ പരിപാലിക്കുന്നതിന് ജീവനക്കാരെ നിയോഗിക്കണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ…

3 days ago