ENTERTAINMENT

ആടാം, പാടാം, ആഘോഷിക്കാം… പുതുവത്സരാഘോഷങ്ങള്‍ നഗര വസന്തത്തോടൊപ്പം

പത്തു ദിവസത്തിലേറെയായി തലസ്ഥാന ജനത നഗരവസന്തത്തോടൊപ്പം രാവും പകലും ആഘോഷമാക്കി മാറ്റുകയാണ്. പുഷ്പ പ്രദര്‍ശനവും നൃത്ത സംഗീത പരിപാടികളും ഫുഡ്‌കോര്‍ട്ടുമൊക്കെയായി തലസ്ഥാനത്തിന്റെ ക്രിസ്തുമസ് ആഘോഷങ്ങളുടെ കേന്ദ്രമായി നഗരവസന്തം മാറിയിരുന്നു. പുതുവത്സര ദിനത്തിലും നഗരവസന്തത്തിലെ ആഘോഷങ്ങള്‍ക്ക് മാറ്റു കുറയുന്നില്ല. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നഗര വസന്തവും ഒരുങ്ങിക്കഴിഞ്ഞു. പുതുവത്സര രാത്രിയായ ഇന്ന് വൈകുന്നേരം മുതല്‍ നഗരവസന്തത്തിലെ ആഘോഷപരിപാടികള്‍ ആരംഭിക്കും. നിശാഗന്ധിയില്‍ നടക്കുന്ന സംഗീത വസന്തത്തില്‍ ലഹരിരഹിത പുതുവര്‍ഷം എന്ന ആശയം അടിസ്ഥാനമാക്കി കേരള പോലീസ് തയ്യാറാക്കിയ ലഹരിവിരുദ്ധ ബോധവത്ക്കരണ കലാവിരുന്നോടെയാണ് പരിപാടികള്‍ ആരംഭിക്കുക. ലഹരിയുടെ ഉപയോഗവും വിതരണവും തടയുന്നതിനായി പോലീസ് ആരംഭിച്ച യോദ്ധാവ് എന്ന കര്‍മ്മപദ്ധതിയുടെ പ്രചരണാര്‍ത്ഥമാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള കലാവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. നാടകവും ഗാനമേളയും കോര്‍ത്തിണക്കി തയ്യാറാക്കിയ പരിപാടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് കേരള പോലീസ് നാടകസംഘത്തിലെയും ഗായകസംഘത്തിലെയും പോലീസ് ഉദ്യോഗസ്ഥരാണ്. ഈ പരിപാടിയുടെ ഉദ്ഘാടനം സിനിമാതാരം കരമന സുധീര്‍ നിര്‍വഹിക്കും. തുടര്‍ന്ന് രാത്രി എട്ടിന് ഗായിക ഗായത്രി അശോകനും ശ്രീരഞ്ജിനിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൃതി ടു ഗസല്‍ മ്യൂസിക് കണ്‍സേര്‍ട്ട് സംഗീതാസ്വാദകര്‍ക്ക് പുതുവത്സര വിരുന്നൊരുക്കും. ഗ്രായത്രിയും ശ്രീരഞ്ജിനിയും ചേരുന്ന ബാന്‍ഡിന്റെ ആദ്യ കണ്‍സേര്‍ട്ടാണ് നഗരവസന്തത്തില്‍ അവതരിപ്പിക്കുന്നത്. അതിനു പിന്നാലെ ആടിയും പാടിയും ഡാന്‍സ് കളിച്ചും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കനല്‍ ബാന്‍ഡിന്റെ മ്യൂസിക് ഷോ വേദിയിലെത്തും. ആഘോഷങ്ങളെല്ലാം രാത്രി ഒരു മണിവരെ നീണ്ടു നില്‍ക്കും. തലസ്ഥാനത്താദമ്യായാണ് ഇത്രയും നാള്‍ നീണ്ടു നില്‍ക്കുന്ന നൈറ്റ് ലൈഫ് ആഘോഷം സംഘടിപ്പിക്കപ്പെടുന്നത്. നൈറ്റ് ലൈഫ് ആഘോഷത്തിലെ ഏറ്റവും ആവേശകരമായ ദിവസമായി ഈ പുതുവത്സര ദിവസത്തെ മാറ്റാനുള്ള തയാറെടുപ്പുകളെല്ലാം കനകക്കുന്നില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

News Desk

Recent Posts

453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…

7 hours ago

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

2 days ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

5 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

6 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

6 days ago