EDUCATION

ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണത്തിന് കമ്മിറ്റിയായി; പ്രൊഫ. സുരേഷ് ദാസ് ചെയർപേഴ്സൺ

സംസ്ഥാനത്ത് കരിക്കുലം പുന:സംഘടനയ്ക്കായി കേരള സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസ് ആണ് മുപ്പത്തൊമ്പതംഗ കമ്മിറ്റിയുടെ ചെയർപേഴ്സൺ.

ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്കരണങ്ങൾക്കു ശുപാർശ ചെയ്യുന്ന പ്രൊഫ. ശ്യാം ബി മേനോൻ കമ്മീഷന്റെ നിർദേശങ്ങൾക്കനുസൃതമായാണ് കരിക്കുലം പരിഷ്‌ക്കരണത്തിന് കമ്മിറ്റി രൂപീകരിച്ചത്. കരിക്കുലം പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ മാതൃക കരിക്കുലം രൂപീകരിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ നിർവ്വഹണ സെൽ ശുപാർശ ചെയ്തിരുന്നു.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേയ്ക്കുയർത്താൻ തക്കവിധം മാതൃകാ കരിക്കുലം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. കൂടാതെ തൊഴിലും നൈപുണ്യവും ഉറപ്പുവരുത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങാൻ സർക്കാർ തലത്തിൽ തീരുമാനമായ സാഹചര്യത്തിലാണ് മോഡൽ കരിക്കുലം രൂപീകരണ കമ്മിറ്റി പ്രവർത്തനമാരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കു പരിഹാരം നിർദ്ദേശിക്കാനും പുതിയ സാധ്യതകൾ കണ്ടെത്താനും കമ്മിറ്റി ലക്ഷ്യമിടുന്നു. കമ്മിറ്റി തയ്യാറാക്കുന്ന മാതൃകാ കരിക്കുലം സർവ്വകലാശാല തലത്തിൽ സമഗ്ര ചർച്ചകൾ നടത്തി നടപ്പിലാക്കും. തുടർന്ന് സിലബസ് പരിഷ്കരണവും നടക്കും. ആവശ്യമെങ്കിൽ ഭേദഗതികളോടെ അഫിലിയേറ്റഡ് സർവ്വകലാശാലകളിൽ കരിക്കുലം പുനസംഘടന നടപ്പിലാക്കും – മന്ത്രി പറഞ്ഞു.

രാജ്യത്തെ വിവിധ സർവകലാശാലകളിലേയും ഗവേഷണ സ്ഥാപനങ്ങളിലേയും മികച്ച യുവ അധ്യാപകരും ഗവേഷകരും അടങ്ങുന്നതാണ് കമ്മറ്റി. കുസാറ്റ് മുൻ വൈസ് ചാൻസിലർ പ്രൊഫ.ഗംഗൻ പ്രതാപ്, എ.പി.ജെ. അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫ. രാജശ്രീ എം.എസ്, ജെ.എൻ.യു സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് പ്രൊഫസർ എ.കെ.രാമകൃഷ്ണൻ, സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിംഗ് പ്രൊഫസർ സുർജിത് മജുംദാർ, എം.ജി.യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് മുൻ പ്രൊഫസർ സനൽ മോഹൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ടുമെൻറ് ഓഫ് ഹിസ്റ്ററി മുൻ പ്രൊഫസർ കെ.എൻ.ഗണേഷ്, കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇംഗ്ലീഷ് പ്രൊഫസർ മീന ടി പിള്ള, ചെന്നൈ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാൻ ശ്രീ. ശശികുമാർ തുടങ്ങിയവർ കമ്മിറ്റിയിൽ അംഗങ്ങളാണ്.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

11 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

11 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

11 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

11 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

1 day ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

1 day ago