തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 36 പ്രൊഫസര്‍, 29 അസോസിയേറ്റ് പ്രൊഫസര്‍, 35 അസിസ്റ്റന്റ് പ്രൊഫസര്‍, 24 ലക്ചറര്‍ എന്നീ തസ്തികകളിലുള്ള ഡോക്ടര്‍മാരുടെ ഇന്റഗ്രേഷനാണ് പൂര്‍ത്തിയായത്. 508 നഴ്‌സുമാരുടെ ഇന്റഗ്രേഷന്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
പരിയാരം മെഡിക്കല്‍ കോളേജ്, പരിയാരം ദന്തല്‍ കോളേജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, പരിയാരം കോളേജ് ഓഫ് നഴ്‌സിംഗ്, സഹകരണ ഹൃദയാലയ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സസ് എന്നിവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡിക്കല്‍ കോളേജിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനായി 1551 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ട അധ്യാപക, നഴ്‌സിംഗ് വിഭാഗം ജീവനക്കാരുടെ ഇന്റഗ്രേഷന്‍ നടപടികളാണ് പൂര്‍ത്തീകരിച്ചത്.
പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതു യുഗ യാത്രക്കായി സംസ്കാര സാഹിതി തിരുവനന്തപുരം ജില്ല കമ്മിറ്റി പുറത്തിറക്കിയ പുതു യുഗ ഗാനം…
അങ്കമാലി: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കറുകുറ്റി ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി പ്രത്യേക ആരോഗ്യ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിലുള്ളവർക്ക്…
>>>> റണ്ണേഴ്സിന് മെട്രോ യാത്ര സൗജന്യം >>>> പുലർച്ചെ മൂന്ന് മുതൽ മെട്രോയുടെ പ്രത്യേക സർവീസ്>>>> ഫ്ലാഗ് ഓഫ് പുലർച്ചെ…
തിരു: കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ കൃഷിയിടങ്ങൾസ്വകാര്യ കുത്തക കൾക്ക് നൽകി കൃഷിയെയും കോർപ്പറേറ്റ് വൽക്കരിക്കാനുള്ള ലക്ഷ്യ ത്തിന്റെ…
ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്നത്. ഫെബ്രുവരി 23ന് കാപ്പുകെട്ടി കുടിയിരുത്ത്, 25ന്…
ഈമാസം 7ന് വൈകിട്ട് 6ന് തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുക. റഷ്യന്‍-അമേരിക്കന്‍ എഴുത്തുകാരിയായ എലന.ഒ. ലബദേവയുടെ യഥാര്‍ത്ഥ കഥയയെ…