കേരള സർവ്വകലാശാല യൂണിയൻ, സെനറ്റ്, സ്റ്റുഡന്റസ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐയ്ക്ക് ഉജ്ജ്വല വിജയം.bനോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ തന്നെ സർവ്വകലാശാല യൂണിയനിലെ മുഴുവൻ സീറ്റിലേക്കും എസ് എഫ് ഐ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചെയർമാൻ ആയി ആറ്റിങ്ങൽ ഗവ. കോളേജ് വിദ്യാർത്ഥി വിജയ് വിമൽ തെരഞ്ഞെടുക്കപ്പെട്ടു, മാവേലിക്കര ബിഷപ്പ് മൂർ കോളേജ് വിദ്യാത്ഥിനി മീനാക്ഷി പി ആർ ആണ് ജനറൽ സെക്രട്ടറി. വൈസ് ചെയർമാൻമാരായി ഗെയ്റ്റി ഗ്രേറ്റ്ൽ എസ് എം ( എസ് എൻ കോളേജ് ഫോർ വിമൻസ് കൊല്ലം ), അനഘരാജ് എസ് ( ടി കെ എം എം കോളേജ് നങ്ങ്യാർകുളങ്ങര), അഭിനവ് എസ് ( സെന്റ്. സിറിൽസ് കോളേജ് അടൂർ ),ജോയിന്റ് സെക്രട്ടറിമാരായി അനാമിക( ഗവ. കോളേജ് നെടുമങ്ങാട്), മുനിഫ് (എസ് എൻ കോളേജ് പുനലൂർ ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
അക്കൗണ്ട്സ് കമ്മിറ്റി 5 ൽ 5 സീറ്റിലും, യൂണിയൻ എക്സിക്യൂട്ടീവ് 15 ൽ 15 സീറ്റിലും സ്റ്റുഡന്റസ് കൗൺസിൽ 9 സീറ്റിലും എസ് എഫ് ഐ സ്ഥാനാർഥികൾ വിജയിച്ചു.
കേരള സർവ്വകലാശാല ജനറൽ കൗൺസിലേക്ക് പത്ത് സെനറ്റ് മെമ്പർമാരെ തിരഞ്ഞെടുക്കുന്നതിനായി നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച എസ് എഫ് ഐ യുടെ ഒൻപത് പേരുമായി എസ് എഫ് ഐ യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കലേക്ക് നടത്തിയ ആഹ്ലാദ പ്രകടനം
സർവ്വകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ അവ്യ കൃഷ്ണൻ (യൂണിവേഴ്സിറ്റി കോളേജ്), അമർനാഥ് എസ് വി (കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് ), ഫഹദ് മുഹമ്മദ് ഫിറോസ് ( ഗവ ലോ കോളേജ് തിരുവനന്തപുരം ), ദേവിക ആർ ജി (എസ് എൻ വിമൻസ് കൊല്ലം ), അസിഫ് എൻ (യൂണിവേഴ്സിറ്റി കോളേജ് ), വിഷ്ണു എസ് ( എസ് ഡി കോളേജ് ആലപ്പുഴ ), മനീഷ് എസ് ( ഐ എം ടി പുന്നപ്ര ), ധനൂജ സി ഡി ( കേരള ലോ അക്കാദമി ) , വൈഷ്ണവ് യൂ ( പന്തളം എൻ എസ് എസ് കോളേജ് ) എന്നിവർ വിജയിച്ചു.
എ ബി വി പി – കെ എസ് യു സഖ്യം അവിശുദ്ധ സഖ്യം രൂപീകരിച്ച് എസ് എഫ് ഐ യെ പരാജയപ്പെടുത്താൻ നടത്തിയ ശ്രമത്തെ മതനിരപേക്ഷ മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാർത്ഥികൾ ചെറുത്ത് തോൽപ്പിച്ചു.
നുണപ്രചരണങ്ങൾ നടത്തിയും, വ്യാജ വാർത്തകൾ നിർമ്മിച്ചും, അക്രമങ്ങൾ അഴിച്ചുവിട്ടും, മയക്കുമരുന്ന് മാഫിയാ സംഘങ്ങളെ കൂട്ട് പിടിച്ചും എസ് എഫ് ഐ ക്കെതിരെ നടത്തുന്ന സമാനതകളില്ലാത്ത കടന്നാക്രമണങ്ങൾക്കും നേതൃത്വം കൊടുക്കുന്ന സകല വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾക്കുമുള്ള വിദ്യാർത്ഥികളുടെ മറുപടിയാണ് കേരള സർവ്വകലാശാല തെരഞ്ഞെടുപ്പ് ഫലം.
എസ് എഫ് ഐ ക്ക് വമ്പിച്ച വിജയം സമ്മാനിച്ച വിദ്യാർത്ഥികളെയും, ചരിത്ര വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ സഖാക്കളെയും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ സെക്രട്ടറി പി എം ആർഷൊ എന്നിവർ അഭിവാദ്യം ചെയ്തു.
തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ…
കാസർഗോഡ് - ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനും ഗുരുവായൂർ…
ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരങ്ങളും അമ്പതിനായിരം രൂപ വീതമുള്ള 2 ഗവേഷണപുരസ്കാരങ്ങളും (ശാസ്ത്രം/ശാസ്ത്രേതരം) തിരുവനന്തപുരം : എൻ.…
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം കിരാത മേയ് 29-ന്…
സമകാലീന ഇന്ത്യന്‍ സമൂഹത്തില്‍ ഉപഭോഗ സംസ്കാരവും മാധ്യമ സംസ്കാ രവും ചേര്‍ന്നുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ ച്ചയ്ക്ക്…
നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും…