വൃത്തിയാക്കുന്നത് നഗരത്തിലെ പ്രധാന 13 തോടുകള്‍; ഇവയില്‍ മൂന്നെണ്ണം പൂര്‍ത്തിയായി
തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ജലധാര പദ്ധതിയിലൂടെ പുനര്‍ജനിച്ച് നഗരത്തിലെ തോടുകള്‍. നഗരത്തിലെ വെള്ളക്കെട്ട് തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ജലധാര. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ മഴക്കാല മുന്നൊരുക്ക വൃത്തിയാക്കലുകള്‍ക്ക് പുറമേയാണ് ഇത്. പദ്ധതി വഴി തിരുവനന്തപരും കോര്‍പ്പറേഷന്‍ പരിധിയിലെ കന്നുകാലിച്ചാല്‍ തോടിന്റെ കിരീടം പാലം മുതല്‍ പുഞ്ചക്കരി പാലം വരെയുള്ള ഭാഗം, പുഞ്ചക്കരി പാലം മുതല്‍ മധുപാലം വരെയുള്ള ഭാഗം, പട്ടം തോടിന്റെ മുട്ടട, കിനാവൂര്‍ വാര്‍ഡുകളിലെ ഭാഗം എന്നിവ വൃത്തിയാക്കി. കന്നുകാലിച്ചാല്‍ തോടിലെ ഇരു പ്രവൃത്തികള്‍ക്കുമായി യഥാക്രമം 2,40,000 രൂപയും, 2,11,000 രൂപയും പട്ടം തോടിലെ പ്രവൃത്തികള്‍ക്കായി 2,45,000 രൂപയും ഉള്‍പ്പെടെ ആകെ 6,96,000 രൂപ ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നു. പൂര്‍ത്തിയായ ഈ മൂന്ന് തോടുകള്‍ കൂടാതെ പത്തിടങ്ങളില്‍ വൃത്തിയാക്കല്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 26 ലക്ഷം രൂപ ഇതിനായി ജില്ലാ ഭരണകൂടം അനുവദിച്ചിട്ടുണ്ട്. കരുമ്പാലി തോടിന്റെ വിവിധ ഭാഗങ്ങള്‍, കരിയില്‍ തോടിന്റെ വിവിധ ഭാഗങ്ങള്‍, പനച്ചിക്കപ്പാലം-കുമരിച്ചന്ത ഭാഗം, മൂന്നാട്ടുമുക്ക് ഭാഗം, തെറ്റിയാര്‍ തോടിലെ വെഞ്ചാവോട് ഭാഗം, വെട്ടുറോഡ് ഭാഗം, കഴക്കൂട്ടം ഭാഗം എന്നിവിടങ്ങളിലാണ് വൃത്തിയാക്കല്‍ പുരോഗമിക്കുന്നത്. ഇതുകൂടാതെ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തുന്ന വൃത്തിയാക്കലില്‍ നെടുമങ്ങാട് തോടിന്റെ കാലടി ഭാഗം, പട്ടം തോടിന്റെ ഭാഗം, കുന്നുകുഴി തോട്, കരിയില്‍ തോട്, തോട്ടുമുക്ക് ജലധര്‍ തോട്, ഇലവട്ടം തോട്, കരിപ്പൂര്‍ കക്ക തോട് എന്നിവയുടെയും പ്രവൃത്തികള്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പൂര്‍ത്തിയാക്കി.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…