EDUCATION

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണ ഒഴിവുകൾ നികത്തണം

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിലെ ഭിന്നശേഷി സംവരണ ഒഴിവുകൾ നികത്താൻ മാനേജ്മെന്റുകൾ സഹകരിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 1995 – ലെ പി.ഡബ്ല്യൂ.ഡി ആക്ടിന്‍റെയും 2016ലെ ആർ.പി.ഡബ്ല്യൂ.ഡി ആക്ടിന്‍റെയും വ്യവസ്ഥകള്‍ പാലിച്ച് ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന ഹൈക്കോടതിയുടെ വിവിധ വിധിന്യായങ്ങള്‍ പ്രകാരം റോസ്റ്റര്‍ തയ്യാറാക്കുന്നതിനും ആയതു വഴി ലഭിക്കുന്ന സംവരണ തസ്തികകള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരും വകുപ്പും പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് സംസ്ഥാനത്തെ 2520 മാനേജര്‍മാര്‍ റോസ്റ്ററും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ നിന്നുമുളള റിക്വസിഷന്‍ സ്ലിപ്പും സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരം മാനേജ്മെന്‍റുകളില്‍ അംഗീകാരം ലഭിക്കാതെ നിലനിന്നിരുന്ന 2726 ജീവനക്കാരുടെ നിയമനങ്ങള്‍ അംഗീകരിച്ചു നല്‍കിയിട്ടുണ്ട്. ഹൈക്കോടതി വിധിന്യായങ്ങളുടെയും സര്‍ക്കാര്‍/ വകുപ്പുതല ഉത്തരവുകളുടെയും വെളിച്ചത്തില്‍ ചട്ടപ്രകാരം റോസ്റ്റര്‍, റിക്വസിഷന്‍ സ്ലിപ്പ് എന്നിവ തയ്യാറാക്കി സമര്‍പ്പിക്കുന്ന മുറയ്ക്ക്, അംഗീകാരം ലഭിക്കാതെ ബാക്കി നില്‍ക്കുന്നതായ എല്ലാ നിയമനങ്ങളും ഭിന്നശേഷി സംവരണത്തിന് വിധേയമായി അംഗീകരിച്ചു നല്‍കുന്നതാണ്. നടപടിക്രമങ്ങൾ ഓഗസ്റ്റ് 15 നകം പൂർത്തിയാക്കണം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും നിയമനാംഗീകാരം ലഭിച്ചില്ലെങ്കിൽ മന്ത്രി ഓഫീസിനെ സമീപിക്കാവുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

17 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

17 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

17 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

17 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago