Categories: KERALANEWSTRIVANDRUM

കേരളത്തിൽ സമ്പൂർണ്ണ ഭരണ സ്തംഭനമെന്ന് ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ ഭരണ സ്തംഭനമാണ്. പൊതു വിതരണ സമ്പ്രദായം അപ്പാടെ തകർന്നു. ആശുപത്രികളിൽ ഓപ്പറേഷൻ മാറ്റിവയ്ക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. ഇതിന്റെ കൂട്ടത്തിലാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതി ദിനേന പുറത്തു വരുന്നത്. അതും വളരെ ശാസ്ത്രീയമായ അഴിമതി. 2014 ൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ മകൾ ഒരു സോഫ്റ്റ് വെയർ സ്ഥാപനം ആരംഭിക്കുകയും 2016 നു ശേഷം നിരവധി സ്ഥാപനങ്ങളുടെ ഓർഡർ കിട്ടുകയും ഈ സ്ഥാപനം കുതിച്ചുയരുകയും ചെയ്തു. CMRL കമ്പനിയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനവുമായി ചേർത്തു വരുന്ന വാർത്തകൾ ഞെട്ടലുളവാക്കുന്നതാണ്. ഈ സ്ഥാപനം കൈ പറ്റിയ 1.72 കോടി രൂപ എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നു മാത്രമല്ല ഇൻക്രിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയ ഈ വിഷയം 4 വർഷവും 4 മാസവും കഴിഞ്ഞാണ് പുറത്തു വരുന്നത്. ഇത് ബി ജെ പി- സി പി എം അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. ഇപ്പോൾ സി പി എം നേതാക്കളായ എ.കെ.ബാലനും തോമസ് ഐസക്കും ഈ വിഷയത്തിൽ ന്യായീകരിക്കാൻ എത്തുന്നതിൽ പിണറായിയെ ലക്ഷ്യം വച്ചാകാനാണ് സാധ്യത. അതുകൊണ്ടാണ് ആരോപണ വിധേയ lGST പുറത്തു വിട്ടാൽ മാത്യു കുഴൽനാടൻ പൊതു പ്രവർത്തനം അവസാനിപ്പിക്കുമോ എന്ന് ഏ കെ ബാലനും ഇത് സേവനം ആണെന്ന് മാത്യു കുഴൽ നാടൻ സമ്മതിച്ചുവെന്ന് തോമസ് ഐസക്കും പറഞ്ഞത് എന്നു വേണം വരികൾക്കിടയിലൂടെ വായിക്കാൻ. പിണറായി അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സി പി എം നേതാക്കളാണ്. മൗനം കൊണ്ട് ഈ പ്രശ്നങ്ങളെ അതിജീവിക്കാനുളള പിണറായിയുടെ ശ്രമത്തെ നിയമപരമായി നേരിടും. ആർ എസ് പി ക്കാർ നാളെ (ആഗസ്റ്റ് 22) വൈകിട്ട് മുഖ്യമന്ത്രിയെ പ്രതീകാത്മകമായി കവലകളിൽ വിചാരണ ചെയ്യും. ഇവിടെ നരേന്ദ്ര മോദി ഏതെങ്കിലും പ്രസംഗത്തിൽ പേര് പരാമർശിച്ച് പ്രസംഗിച്ചിട്ടില്ല. രാഷ്ട്രീയ അന്തർധാരയാണിത്. ഇന്ന് ആര്‍ എസ് പി തിരുവനന്തപുരത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടത്.

News Desk

Recent Posts

ഫുൾ ഓണാണ് കൺട്രോൾ റൂം; ഓണം വാരാഘോഷത്തിന് കനത്ത സുരക്ഷ

തിരുവനന്തപുരം: ഓണം വാരാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ സംവിധാനങ്ങളുമായി തിരുവനന്തപുരം സിറ്റി പോലീസ്. നിശാഗാന്ധിക്ക്…

3 hours ago

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർധശതകവുമായി കൊല്ലം ക്യാപ്റ്റൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ മികച്ച ബാറ്റിങ് പ്രകടനവുമായി കൊല്ലം സെയ്‌ലേഴ്‌സ് ക്യാപ്റ്റൻ വത്സൽ…

3 hours ago

ഓണത്തിന് വേറിട്ട ബാഗുകൾ സ്വന്തമാക്കാം; ഒപ്പം കരുതലിന്റെ കൈത്താങ്ങുമാകാം

തിരുവനന്തപുരം: ഓണത്തിന് വ്യത്യസ്തവും പരിസ്ഥിതി സൗഹൃദവുമായ ബാഗുകൾ സ്വന്തമാക്കാൻ തിരുവനന്തപുരത്തെ കനകക്കുന്നിലെത്താം. ഭിന്നശേഷിക്കാർ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ‘WLFL –…

3 hours ago

നേപ്പാൾ–ടിബറ്റ് മിന്നൽ പ്രളയം: കൈലാസ് തീർഥാടക സംഘത്തിലെ 80 പേരെ കാണാതായി; വികാരാധീനനായി സദ്ഗുരു

കാഠ്മണ്ഡു: നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തെ തുടർന്ന് ഈഷ ഫൗണ്ടേഷന്റെ കൈലാസ് മാനസസരോവർ തീർഥാടക സംഘത്തിലെ 80…

6 hours ago

നേപ്പാൾ പ്രളയം: 53 കേരളീയരെ കണ്ടെത്താൻ ഏകോപിത ശ്രമം; ചുമതല ചീഫ് സെക്രട്ടറിയുടെ ഓഫീസിന്

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അവിടെ കഴിയുന്ന 53 കേരളീയരെ കണ്ടെത്താനും അവരുടെ സുരക്ഷ ഉറപ്പാക്കാനും സംസ്ഥാന സർക്കാർ…

7 hours ago

വൈദ്യുതി ബില്ലിൽ വൻ മാറ്റം; 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളുടെ ബില്ലിൽ മാറ്റം വരുത്തുന്ന രീതിയിൽ ടൈം ഓഫ് ഡേ (ToD) താരിഫ് സംവിധാനം കൂടുതൽ…

7 hours ago