തിരുവനന്തപുരം: ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദര്‍ശിച്ചു. കുട്ടികളോടൊപ്പം കുറേ നേരം ചെലവഴിച്ച മന്ത്രി കുട്ടികളെ ഊഞ്ഞാലാട്ടിയും പാട്ടുപാടിയും അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കുട്ടികളുടെ നിര്‍ബന്ധ പ്രകാരം മന്ത്രി ഊഞ്ഞാലാടുകയും ചെയ്തു. മാവേലി നാടുവാണിടും കാലം… പൂവിളി പൂവിളി പൊന്നോണമായി… തുടങ്ങിയ പാട്ടുകള്‍ കുട്ടികളും മന്ത്രിയും പാടി. കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍ മന്ത്രി നേര്‍ന്നു.ശ്രീചിത്രയിലെ എല്ലാ കുട്ടികള്‍ക്കും ഓണക്കോടി നല്‍കാനായി കാനറ ബാങ്ക് നല്‍കിയ 95,000 രൂപ മന്ത്രി, ശ്രീചിത്ര സൂപ്രണ്ട് ബിന്ദുവിന് കൈമാറി. ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള സ്വീറ്റ്‌സും വനിത വികസന കോര്‍പറേഷന്‍ നല്‍കിയ 30,000 രൂപ വിലവരുന്ന മറ്റ് വസ്ത്രങ്ങളും മന്ത്രി കൈമാറി.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…