ഇത്തവണ ഘോഷയാത്ര കാണാൻ കഴിയാത്തവർ നിരാശരാകേണ്ട. നവംബർ ആദ്യവാരം ഓണക്കാലത്തെ ആഘോഷപരിപാടികൾക്കു സമാനമായ ‘കേരളീയം കലാമേള’ അനന്തപുരിക്ക് വിരുന്നായി എത്തും. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ കലാപരിപാടികളും വിവിധ കലാരൂപങ്ങളും വിപുലമായ ഘോഷയാത്രയുമായിരിക്കും പ്രധാന ആകർഷണം. രാജ്യത്തും പുറത്തും പ്രശസ്തരായ ഒട്ടേറെ കലാകാരന്മാരും കേരളീയത്തിന്റെ ഭാഗമാകും.