നെയ്യാറ്റിന്‍കര, കുളത്തൂര്‍ ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളിന്റെ അനുബന്ധ സ്ഥാപനങ്ങളായി പാറശാല, കാഞ്ഞിരംകുളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററുകളില്‍ താല്‍ക്കാലിക ഇംഗ്ലീഷ് അധ്യാപക ഒഴിവ്. ഹയര്‍ സെക്കന്‍ഡറി അധ്യാപനത്തിന് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി സെപ്റ്റംബര്‍ 11 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂള്‍ കാര്യാലയത്തില്‍ നടക്കുന്ന ആഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 04712210671, 9400006461