കേരളീയത്തിന് ചടുലതാളങ്ങളുമായി പ്രചാരണമൊരുക്കി കോളജ് വിദ്യാർഥിനികളുടെ സംഘം. നാടു നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കിയ ഡാൻസ് വൈബ്സ് ഇന്നലെ തിരുവനന്തപുരം നഗരത്തിലെ യൂണിവേഴ്‌സിറ്റി കോളജ്, കുടപ്പനക്കുന്ന് സിവിൽ സ്‌റ്റേഷൻ, കനകക്കുന്ന് എന്നിവിടങ്ങളിൽ അരങ്ങേറി.
ഇന്ന് (ഒക്‌ടോബർ 18) ഉച്ചകഴിഞ്ഞ് 3.25ന് പൂജപ്പുര എൽ.ബി.എസ്, 4.15ന് തമ്പാനൂർ, 5.00 കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കേരളീയം ഡാൻസ് വൈബ്സ് അരങ്ങേറും. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ 17 അംഗ വിദ്യാർഥിനി സംഘത്തിന്റെ നേതൃത്വത്തിലാണ് ഡാൻസ് വൈബ്‌സ് എന്ന പേരിൽ ഫ്ളാഷ് മോബ് വിവിധകേന്ദ്രങ്ങളിൽ അവതരിപ്പിച്ചത്. കേരളീയത്തിന്റെ ലോഗോ പതിച്ച ടീഷർട്ടും ധരിച്ചു വിദ്യാർഥികൾ അവതരിപ്പിച്ച ചടുലനൃത്തം കാണാൻ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും സർക്കാർ ജീവനക്കാരും പൊതുജനങ്ങളുമാണ് മൂന്നുകേന്ദ്രങ്ങളിലും തടിച്ചുകൂടിയത്. ഉച്ചകഴിഞ്ഞു പെയ്ത ചാറ്റൽമഴ നൃത്തവിരുന്നിന്റെ ആവേശം അൽപം പോലും കുറിച്ചില്ല. കുടപ്പനക്കുന്ന് സിവിൽ സ്‌റ്റേഷനിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അസിസ്റ്റന്റ് കളക്ടർ അശ്വതി ശ്രീനിവാസ്, എ.ഡി.എം. അനിൽ ജോസ്് എന്നിവർ ഫ്്‌ളാഷ് മോബിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയാണ് കേരളീയം സംഘാടക സമിതി നേതൃത്വത്തിൽ ഫ്‌ളാഷ്‌മോബ് സംഘടിപ്പിക്കുന്നത്. പ്രൊഫഷണൽ നർത്തകരായ ശരത് സുന്ദർ, ഗോകുൽ ജെ, ജോമോൻ എന്നിവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നത്.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…