Categories: KERALANEWSTRIVANDRUM

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വില്ലേജ് സിറ്റിങ്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകള്‍ ജനുവരി മൂന്ന് മുതല്‍ 10 വരെ വിവിധ സ്ഥലങ്ങളില്‍ നടക്കും. 18 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങള്‍ക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം വില്ലേജ് സിറ്റിങില്‍ ഉണ്ടാകും. രാവിലെ 10 മുതലാണ് സിറ്റിങ്.

ജനുവരി മൂന്നിന് ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, മേനംകുളം, ചെറുവയ്ക്കല്‍ വില്ലേജുകളുടെ സിറ്റിങ് കുളത്തൂര്‍ ഗ്രന്ഥശാലയില്‍ നടക്കും. ജനുവരി നാലിന് മാണിക്കല്‍, കോലിയക്കോട് വില്ലേജുകളിലെ സിറ്റിങ് മാണിക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലും ജനുവരി അഞ്ചിന് കൊടുവഴന്നൂര്‍ വില്ലേജ് സിറ്റിങ്് കൊടുവഴന്നൂര്‍ സഹകരണബാങ്കില്‍ വെച്ചും നടക്കും. ജനുവരി ആറിന് വെമ്പായം, തേക്കട, വട്ടപ്പാറ വില്ലേജുകളിലെ സിറ്റിങ്് വെമ്പായം ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി 8 ന് കാരോട്, പരശുവയ്ക്കല്‍, കുളത്തൂര്‍ വില്ലേജുകളിലെ സിറ്റിങ്് കാരോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി ഒന്‍പതിന് മലയിന്‍കീഴ്, വിളപ്പില്‍, വിളവൂര്‍ക്കല്‍ വില്ലേജുകളിലെ സിറ്റിങ് മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി പത്തിന് ആനാവൂര്‍, കുന്നത്തുകാല്‍, കൊല്ലയില്‍ വില്ലേജുകളിലെ സിറ്റിങ്് കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലുമാണ് നടക്കുന്നത്.

പുതുതായി അംഗത്വം എടുക്കുന്നവര്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രേഖകളില്‍ മേല്‍വിലാസം വ്യത്യാസം ഉണ്ടെങ്കില്‍ വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ്, യൂണിയന്‍ സര്‍ട്ടിഫിക്കറ്റ്, 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സിറ്റിങില്‍ പങ്കെടുക്കണമെന്ന് ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2729175, 8075649049

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

2 days ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

2 days ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

2 days ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

3 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

3 days ago