തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിൽ പ്ലാസ്റ്റിക് നിർമാർജനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുക്കോലയ്ക്കൽ സെൻ്റ് തോമസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ ‘ടേണിംഗ് ഓഫ് ദി ടാപ്പ് ഓൺ പ്ലാസ്റ്റിക് പൊല്യൂഷൻ‘ ഇരുപത്തിയഞ്ച് അടി പൊക്കത്തിലുള്ള മാതൃക തയ്യാറാക്കി. എല്ലാ ദിവസവും പരിസ്ഥിതിദിനം എന്ന സന്ദേശം പങ്കുവയ്ക്കുകയാണ് ഈ പ്രവർത്തനത്തിൻ്റെ ലക്ഷ്യം. വിവിധയിടങ്ങളിൽ നിന്നുമായി വിദ്യാർത്ഥികൾ ശേഖരിച്ച അയ്യായിരത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ മാതൃകയുടെ പ്രധാന ആകർഷണം ഇരുപത്തിയഞ്ചോളം കിലോഗ്രാം തൂക്കം വരുന്ന ഇരുമ്പു ടാപ്പാണ്.