‘അഗ്നി’ തീമിൽ വാർഷികാഘോഷം സംഘടിപ്പിച്ച് മോഡൽ പബ്ലിക് സ്കൂൾ

തിരുവന്തപുരം പള്ളിപ്പുറം മോഡല്‍ പബ്ലിക് സ്കൂളിന്റെ 19-മത് വാര്‍ഷികാഘോഷം ‘അഗ്നി’ തീമിന്റെ പശ്ചാത്തലത്തില്‍ ആഘോഷിച്ചു. വാര്‍ഷികാഘോഷ പരിപാടികള്‍ പ്രശസ്ത എഴുത്തുകാരനും, ഭാഷാ പണ്ഡിതനുമായ ശ്രീ എഴുമാറ്റൂര്‍ രാജരാജ വര്‍മ്മ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം വരദയുടെ സാന്നിധ്യം ആഘോഷ പരിപാടികള്‍ക്ക് ആവേശം പകര്‍ന്നു.

ജനുവരി 16ന് വൈകുന്നേരം നടന്ന ചടങ്ങില്‍ സ്കൂള്‍ ഹെഡ്‌ ഗേള്‍ കുമാരി അന്‍ഷിദ ഫാത്തിമ എസ് സ്വാഗതം പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി അന്ന വര്‍ഗീസ്‌ സ്കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. GECT മെമ്പര്‍ ശ്രീ ഹാരൂണ്‍ എച്ച് അദ്ധ്യക്ഷപദം അലങ്കരിച്ചു. ഉദ്ഘാടന പ്രാസംഗികനായ ശ്രീ എഴുമാറ്റൂരിന്റെ പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും അഗ്നി പോലെ ഊര്‍ജ്ജം നല്‍കി. മനുഷ്യ മനസാണ് ലോകത്തിലെ ഏറ്റവും ശക്ത്മായതെന്നും ആ ശക്തിയെ ആജീവനാന്തം നമ്മള്‍ നിലനിര്‍ത്തണമെന്നും ചെറുകഥാ രൂപത്തില്‍ പറഞ്ഞത് കുട്ടികളും ആവേശത്തോടെ സ്വീകരിച്ചു.

ഉദ്ഘാടന ചടങ്ങിനു ശേഷം അക്കാദമിക തലത്തിലും, വിവിധ കലാപരിപാടികളിലും ഉന്നത വിജയം കൈവരിച്ച കുട്ടികള്‍ക്ക് ട്രോഫികളും മെമെന്റോകളും സമ്മാനിച്ചു. സ്കൂള്‍ ഹെഡ്‌ ബോയ്‌ മാസ്റ്റര്‍ മുഹമ്മദ്‌ മുഹ്സീന്‍ എസ് കൃതജ്ഞത പറഞ്ഞു.

തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി അന്ന വര്‍ഗീസ്‌ തീപന്തം ഉയര്‍ത്തി ‘അഗ്നി’ തീം പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അഗ്നി ലോഞ്ചിനു ശേഷമുള്ള കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സദസ്സിനെ ആവേശ ഭരിതരാക്കി.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

13 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

13 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

14 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

14 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

1 day ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago