കളത്തറ ഫൗണ്ടേഷൻ കേരളയുടെ ഭാരതീയം അവാർഡ് സമർപ്പണവും ഗിരീഷ് കളത്തറ രചിച്ച ‘പ്രണയാക്ഷരങ്ങളുടെ നിലാമഴ’ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടന്നു.
തിരുവനന്തപുരത്ത് ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഭാരതീയം പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി പ്രഭാവർമ്മയ്ക്ക് സമ്മാനിച്ചു. സമഗ്ര സംഭാവനാപുരസ്കാരം മാറനല്ലൂർ സുധി, പ്രതിഭാപുരസ്കാരം അനിൽ കരുംകുളം, കവിതാ പുരസ്‌കാരം പ്രൊഫ. റ്റി. ഗിരിജ, നോവൽ പുരസ്‌കാരം ഡോ. അശോക് ഡിക്രൂസ്, ജനപ്രിയ നോവൽ പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്ത്, കഥാ പുരസ്‌കാരം സ്മിതാ ദാസ്, ദിനപ്രഭാ പുരസ്‌കാരം ഡോ. സതീദേവി എന്നിവർ ഏറ്റുവാങ്ങി.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഡോ. എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് നൽകി പുസ്തകപ്രകാശനം ചെയ്തു. 101 പ്രമുഖവ്യക്തിത്വങ്ങൾ പ്രകാശനത്തിന്റെ ഭാഗമായി. കാര്യവട്ടം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷനായ ചടങ്ങിൽ ഡോ.എം. ആർ തമ്പാൻ മുഖ്യ പ്രഭാഷണവും ഷാമില ഷൂജ പുസ്തക അവതരണവും നടത്തി. ഡോ. വി.ടി ലക്ഷ്മി വിജയൻ സ്വാഗതവും ഗിരീഷ് കളത്തറ നന്ദിയും പറഞ്ഞു. ഡോ. ബിജു ബാലകൃഷ്ണൻ, ജി വിജയകുമാർ, മഹേഷ് മാണിക്കം, സതീഷ് ചന്ദ്രൻ പെരുമ്പഴുതൂർ , രതീഷ് ചന്ദ്രൻ മാരായമുട്ടം , അനിതാ ശരത് എന്നിവർ സംസാരിച്ചു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില് ആശയം കാണികളിലേക്ക് എത്തിക്കാന് ഹ്രസ്വചിത്രങ്ങള് വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള് ഹോമേജ് വിഭാഗത്തില് പ്രദര്ശിപ്പിക്കും.സുലൈമാന് സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…