Categories: FOODNEWSTRIVANDRUM

കേരളത്തിലെ പൊതുവിതരണ മേഖല തകരില്ല: മന്ത്രി ജി. ആര്‍ അനില്‍

കരകുളം കരയാളത്തുകോണത്ത് കെ-സ്റ്റോര്‍ തുറന്നുഒരു പ്രതിസന്ധിയിലും കേരളത്തിലെ പൊതുവിതരണ മേഖല തകരാനോ, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാനോ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന്  ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. കരകുളം ഗ്രാമപഞ്ചായത്തിലെ കരയാളത്തുകോണത്തെ 442-ാം നമ്പര്‍ റേഷന്‍ കട കെ -സ്റ്റോര്‍ ആക്കി ഉയര്‍ത്തുന്ന ചടങ്ങില്‍, ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റേഷന്‍ കടകളെ കാലാനുസൃതമായി പരിഷ്‌കരിക്കുകയെന്നതാണ് കെ -സ്റ്റോറിന് പിന്നിലെ ആശയമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി കെ -സ്റ്റോറിലെ ആദ്യ വില്പന നടത്തി.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റിയത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നെടുമങ്ങാട് താലൂക്കിലെ മൂന്ന് റേഷന്‍ കടകളും രണ്ടാംഘട്ടത്തില്‍ അഞ്ച് റേഷന്‍കടകളേയും കെ-സ്റ്റോര്‍ ആക്കി ഉയര്‍ത്തിയിരുന്നു. മൂന്നാം ഘട്ട പദ്ധതിയില്‍ നെടുമങ്ങാട് താലൂക്കിലെ 14 റേഷന്‍ കടകള്‍ കൂടി കെ-സ്റ്റോര്‍ ആയി മാറും. പദ്ധതി പ്രകാരം റേഷന്‍കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കുകയും

നിലവില്‍ റേഷന്‍കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ ശബരി, മില്‍മ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കും. ഇലക്ട്രിസിറ്റി ബില്‍, ടെലഫോണ്‍ ബില്‍ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങള്‍ എന്നിവയും ഘട്ടം ഘട്ടമായി കെ-സ്റ്റോറില്‍ ലഭ്യമാക്കും.

കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  യു. ലേഖാറാണി അധ്യക്ഷത വഹിച്ച ചടങ്ങില്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വൈശാഖ് , കരകുളം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എ. ജെ മാത്യു എന്നിവര്‍ പങ്കെടുത്തു.

News Desk

Recent Posts

ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…

1 day ago

നൂറുൽ ഇസ്‌ലാം സർവ്വകലാശാല എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…

2 days ago

ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു

ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…

2 days ago

ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും ഏറെ പ്രസക്തി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി…

3 days ago

‘ഓപ്പറേഷൻ തൂഫാൻ’ ന് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി ലഹരിവിരുദ്ധ മാരത്തോൺ

തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ…

3 days ago

ആയുർവേദ കോളേജിൽ പാമ്പുകളെ പരിപാലിക്കുന്നതിന് ജീവനക്കാരെ നിയോഗിക്കണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ…

3 days ago