ചേങ്കോട്ടുകോണം എൽ.പി സ്‌കൂളിൽ വർണ്ണക്കൂടാരം ഒരുങ്ങുന്നു

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ചേങ്കോട്ടുകോണം സർക്കാർ എൽ.പി സ്‌കൂളിൽ പ്രീ പ്രൈമറി വർണ്ണക്കൂടാരത്തിന്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് വർണ്ണക്കൂടാരത്തിലൂടെ സർക്കാരിന്റെ ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു.

സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ -പ്രൈമറി വർണ്ണക്കൂടാരം നിർമിക്കുന്നത്.

പ്രീ പ്രൈമറി രംഗത്ത് വിശാലവും ശിശു സൗഹൃദവും ശാസ്ത്രീയവുമായ പ്രവർത്തന ഇടങ്ങളാണ് സ്‌കൂളിൽ ഒരുക്കുന്നത്. നിർമാണയിടം, കളിയിടം, വർണ്ണയിടം, ഭാഷായിടം, വരയിടം, ഗണിതയിടം, ഹരിതയിടം, കരകൗശലയിടം തുടങ്ങി പരിശീലനങ്ങൾക്ക് പതിമൂന്ന് ഇടങ്ങൾ ഒരുക്കും.

സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അഭിലാഷ്.എ അധ്യക്ഷത വഹിച്ചു.കണിയാപുരം ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, ബി.ആർ.സി ട്രെയിനർ ഷംന റാം,സി.ആർ.സി കോ ഓർഡിനേറ്റർ സുനിൽകുമാർ വി.പി, ഹെഡ്മിസ്ട്രസ് ഹിൽഡ.ഡി.വൈ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

News Desk

Recent Posts

ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…

1 day ago

നൂറുൽ ഇസ്‌ലാം സർവ്വകലാശാല എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…

2 days ago

ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു

ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…

2 days ago

ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും ഏറെ പ്രസക്തി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി…

3 days ago

‘ഓപ്പറേഷൻ തൂഫാൻ’ ന് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി ലഹരിവിരുദ്ധ മാരത്തോൺ

തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ…

3 days ago

ആയുർവേദ കോളേജിൽ പാമ്പുകളെ പരിപാലിക്കുന്നതിന് ജീവനക്കാരെ നിയോഗിക്കണം : മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ…

3 days ago