CBSE പരീക്ഷയിൽ മൺവിള ഭാരതീയ വിദ്യാഭവന് 100 % വിജയം

വിദ്യാഭവന് 100 % വിജയം. കമ്പ്യൂട്ടർ സയൻസിൽ 500 ൽ 477 (95.4%) മാർക്ക് നേടി ഫാത്തിമ ഷിറിനും, 476 (95.2%) മാർക്കോടെ നവനീത് സ്വരൂപും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾക്കർഹരായി. കൊമേഴ്സ് വിഭാഗത്തിൽ 466 (93.2%) മാർക്ക് നേടി പവിത്ര സുരേഷും സയൻസ് ബയോളജി വിഭാഗത്തിൽ 458 (91.6%) നേടി സതീഷ്മ എസ്.എസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഡിസ്റ്റിംഗ്ഷനും, ഫസ്റ്റ് ക്ലാസ്സും നേടിയാണ് അഭിമാന വിജയത്തിനർഹരായത്.

CBSE പത്താം ക്ലാസ് പരീക്ഷയിൽ മൺവിള ഭാരതീയ വിദ്യാഭവന് 100 % വിജയം. 500 ൽ 492 ( 98.4%) മാർക്കോടെ നിരഞ്ജന.എം ഒന്നാം സ്ഥാനം സ്വന്തമാക്കി. നവനീത് ആർ നായർ 485 (97%), പ്രണവ് വി അരവിന്ദ് 483 (96.6%) ഇവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഡിസ്റ്റിംഗ്ഷനും ഫസ്റ്റ് ക്ലാസും നേടിയാണ് ഉപരിപഠനത്തിനർഹരായത്.

error: Content is protected !!