ഇരുമുഖം പ്രകാശനം ചെയ്തു

അനിൽ കരുംകുളത്തിന്റെ ” ഇരുമുഖം ” എന്ന കുറ്റാന്വേഷണ നോവൽ ഋഷി രാജ് സിംഗ് IPS, ഡോ. ഏഴുമറ്റൂർ രാജരാജ വർമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു. പ്രൊഫ. N കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങ് ചലച്ചിത്ര സംവിധായകനും നടനുമായ രാജസേനൻ ഉദ്ഘാടനം ചെയ്തു. കാര്യവട്ടം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷൻ ആയ ചടങ്ങിൽ TP ശാസ്‌തമംഗലം മുഖ്യപ്രഭാഷണം നടത്തി.

പ്രസ്തുത ചടങ്ങിൽ ജേക്കബ് എബ്രഹാം പുസ്തകം അവതരിപ്പിക്കുകയും N S സുമേഷ് കൃഷ്ണൻ, അജിത് VS, ഷാമില ഷൂജ, സുധിർ ചടയമംഗലം എന്നിവർ സംസാരിച്ചു. ഗിരീഷ് കളത്തറ സ്വാഗതവും കോട്ടുകാൽ
സത്യൻ നന്ദിയും പറഞ്ഞു.

error: Content is protected !!