Categories: EDUCATIONKERALANEWS

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം; ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ [ ICT Academy of Kerala] പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്ക് ടെക്നോപാര്‍ക്കിലെ സി-ഡാക് ആംഫിതിയേറ്ററിൽ നടക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഐ.സി.ടി. അക്കാദമി ചെയര്‍മാന്‍ ഡോ. ടോണി തോമസ്‌ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള ഇലക്ട്രോണിക്സ് ആന്‍റ് ഐ.ടി. വിഭാഗം സെക്രട്ടറി ഡോ. രത്തന്‍ യു. കേൽക്കർ മുഖ്യപ്രഭാഷണം നടത്തും. കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ്-ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ്-ചാന്‍സലര്‍ ഡോ. ജഗതി രാജ് വി.പി, ഡോ. പി.വി. ഉണ്ണികൃഷ്ണന്‍ (മെമ്പര്‍ സെക്രട്ടറി, കെ-ഡിസ്ക്), ടെക്നോപാര്‍ക്ക് സി.ഇ.ഒ. കേണല്‍ സഞ്ജീവ് നായര്‍ തുടങ്ങിയവർ സംസാരിക്കും. ഐ.സി.ടി. അക്കാദമി സി.ഇ.ഓ. മുരളീധരൻ മന്നിങ്കൽ സ്വാഗതം ആശംസിക്കും.

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവരുമായി നൈപുണ്യ പരിശീലനത്തിനും അൺസ്റ്റോപ്പ്, നാസ്‌കോം, സി.ഐ.ഓ. അസോസിയേഷൻ എന്നിവയ്‌ക്കൊപ്പം കേരളത്തിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന, ഐ.സി.ടി. അക്കാദമിയുമായുള്ള പ്രത്യേക ധാരണാപത്രങ്ങളുടെ കൈമാറ്റത്തിനും ചടങ്ങ് സാക്ഷ്യം വഹിക്കും. ഐ.സി.ടി. അക്കാദമിയുടെ തുടക്കം മുതൽ ഇതുവരെ കമ്പനിയുടെ വളർച്ചയ്ക്കായി മികച്ച സംഭാവന നൽകിയ അംഗങ്ങളെ, അവരുടെ ദീർഘകാല സേവനത്തെ മുൻനിർത്തി, ചടങ്ങിൽ ആദരിക്കും.

ഐ.സി.ടി. അക്കാദമിയുമായി ദീർഘകാലബന്ധം പുലർത്തുന്ന വ്യാവസായിക, അക്കാദമിക, ഗവണ്മെൻ്റ് മേഖലകളിലെ പ്രതിനിധികളുടെ ആമുഖ പ്രഭാഷണങ്ങൾ, അക്കാദമിയുടെ ഒരു ദശാബ്ദത്തെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.

News Desk

Recent Posts

വനിതാ കമ്മിഷനില്‍ ഡെപ്യൂട്ടേഷന്‍: അസിസ്റ്റന്റ് തസ്തിക

കേരള വനിതാ കമ്മിഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ (39,300-83,000)…

13 hours ago

ഡോ. എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ് എക്സലന്‍സ് അവാര്‍ഡ് സീഗള്‍ ഇന്റര്‍നാഷണലിന്

കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടന്‍സിയായ സീഗള്‍ ഇന്റര്‍നാഷണലിന് ഡോ.എ.പി.ജെ അബ്ദുള്‍ കലാം ബിസിനസ്…

1 day ago

വിവിധ തസ്തികകളിൽ അഭിമുഖം ജൂലൈ നാലിന്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെയിൽസ് എക്‌സിക്യൂട്ടീവ് (പുരുഷന്മാർ), സെയിൽസ് മാനേജർ (പുരുഷന്മാർ), ടെലികോളർ (സ്ത്രീകൾ),…

1 day ago

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: മാര്‍ഗരേഖ പുറത്തിറക്കും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ…

1 day ago

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ക്ഷേമനിധി ഓഫീസില്‍ നിവേദനം നല്‍കി

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന വ്യാപകമായി ജില്ലാ ക്ഷേമനിധി ഓഫീസുകളിൽ നടത്തുന്ന ധർണ്ണയുടെ ഭാഗമായി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ്…

1 day ago

മിനിട്ടുകൾക്കകം വൈറലായി ചിത്തിനി പ്രൊമോ വീഡിയോ സോംഗ്

ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം "ചിത്തിനി "യുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ചിത്രത്തിലെ നായികാ വേഷം…

2 days ago