വെള്ളാപ്പള്ളിയുടെ ‘ന്യുനപക്ഷ പ്രീണന’ പരാമർശ ത്തില്‍ മാനവ ഐക്യവേദി പ്രതികരിച്ചു

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ ‘ ന്യുനപക്ഷ പ്രീണന ‘ പരാമർശ ത്തിന്റെ പശ്ചാത്തലത്തിൽ , അതിനു ശേഷം ഏതാനും ദിവസങ്ങളായി നടന്നുവരുന്ന മത -സമുദായ വാദ പ്രതിവാദങ്ങളും അതിനോടനുബന്ധിച്ചുള്ള പത്ര ദൃശ്യ മാധ്യമങ്ങളിലെ വാർത്തകളുമാണ് മാനവ ഐക്യവേദി പ്രസ്താവനയ്ക്ക് അടിസ്ഥാനമായിട്ടുള്ളത് .

സർക്കാർ ഉദ്യോഗങ്ങളിൽ ഏറ്റവും കൂടുതൽ മുസ്‌ലിങ്ങൾ ആണെന്നും ഈഴവർക്ക് കേരള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലബാർ പ്രദേശത്ത് അനുവദിച്ചി ട്ടില്ലെന്നും ന്യുന പക്ഷങ്ങൾക്ക് പ്രത്യേകിച്ച് മുസ്ലീങ്ങൾക്ക് നിയമ സഭ ,രാജ്യ സഭ , ലോക് സഭ തുടങ്ങിയ ജന പ്രതിനിധി സഭകളിലേയ്ക്ക് കൂടുതൽ സീറ്റുകൾ പരിഗണന നൽകിയെന്നും രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ ഈഴവ പ്രാതിനിധ്യം പരിഗണിക്കുന്നില്ലായെന്നും അദ്ദേഹം പറയുകയുണ്ടായി .

ഇതിനു മറുപടിയായി എസ് ഡി പി ഐ രാഷ്ട്രീയപാർട്ടി മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവിയുടെ നേതൃത്വത്തിൽ എറണാകുളം പ്രെസ്സ് ക്ലബ്ബിൽ വച്ച് പത്ര സമ്മേളനം നടത്തുകയുണ്ടായി . മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളിലെ പ്രാതിനിധ്യം ഉൾപ്പടെ ചില അധികാര സ്ഥാനങ്ങളിൽ മുസ്‌ലിം പ്രാതിനിധ്യം കുറവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു . കൂടാതെ മുസ്‌ലിം വിഭാഗത്തിന് സർക്കാർ നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രേഖകൾ പുറത്തുവിടാൻ എസ് എൻ ഡി പി യോഗം ജനനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് ആവശ്യപ്പെട്ടു .

തുടർന്ന് അദ്ദേഹം ഹിന്ദുക്കളിലെ വരേണ്യ വർഗ്ഗത്തിനാണ് കൂടുതൽ ആനുകൂല്യങ്ങളും സ്ഥാനങ്ങളും ലഭിക്കുന്നതെന്ന്‌ വിഷയവുമായി ബന്ധപ്പെടുത്തി അവ്യക്തമായി പറഞ്ഞു .

റിപ്പോർട്ടർ ചാനൽ അഭിമുഖത്തിൽ വെള്ളാപ്പള്ളി നടേശനോട് ലേഖകൻ ചോദിച്ചിട്ടുള്ളത് ,സാമൂഹ്യമായും സാമ്പത്തികമായും മുന്നോക്കമായ ഈഴവ സമുദായത്തിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലേ എന്ന ചോദ്യത്തിന് ‘പരിശോധിക്കണമെന്ന് ‘ മറുപടി പറഞ്ഞിട്ടുള്ളതാണ് .

ഏഷ്യാനെറ്റ് ചാനൽ ഡിബേറ്റിൽ ചർച്ചയിൽ പങ്കെടുത്തിട്ടുള്ള ആൾ പറയുന്നത് സർക്കാർ ഉദ്യോഗത്തിൽ ഏറ്റവും കൂടുതൽ സവർണ്ണർ ആണെന്നാണ് ,അതിന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള കണക്ക് അവതരിപ്പിക്കുന്നുണ്ട് .

നായർ സർവീസ് സൊസൈറ്റി സ്ഥാപനം അതിൻറെ വാർഷിക ബജറ്റ് സമ്മേളനത്തിൽ കമ്പനി ജനറൽ സെക്രട്ടറി ‘ ജാതി ‘ സംവരണം അവസാനിപ്പിക്കണമെന്ന് പറഞ്ഞിട്ടുണ്ട് .

ഈ വാക്കുകൾ പരാമർശിച്ചുകൊണ്ട് , നടന്ന റിപ്പോർട്ടർ ചാനൽ എഡിറ്റേഴ്സ് ചർച്ചയിൽ ഉദ്യോഗങ്ങളിലെ ചില ജാതി പ്രാതിനിധ്യ കണക്കുകൾ പറയുകയും സംവരണം തുടരണമെന്നും ഉദ്യോഗങ്ങളിൽ മുന്നോക്കക്കാർ കൂടുതൽ ആണെന്നും സാമൂഹ്യ സാമ്പത്തിക സർവ്വേ നടത്തണമെന്നും പറഞ്ഞിട്ടുണ്ട് .

നായർ സർവീസ് സൊസൈറ്റി കമ്പനി ജനറൽ സെക്രട്ടറി ‘ ജാതി ‘ സംവരണം അവസാനിപ്പിക്കണമെന്ന് വാക്കുകൾ പരാമർശിച്ചുകൊണ്ട് സി പി ഐ ( എം ) പോഷക സംഘടനയായ പട്ടിക ജാതി ക്ഷേമ സമിതി ( പി കെ എസ് ) സംസ്ഥാന സെക്രട്ടറിയും പാർട്ടി സംസ്ഥാന കമ്മറ്റി അംഗവുമായ കെ സോമ പ്രസാദ് അധികാരവും സമ്പത്തും സവർണ്ണ വിഭാഗത്തിൻറെ കൈകളിലാണെന്നും സാമൂഹ്യ സാമ്പത്തിക – സെൻസസിനെ സവർണ്ണ സംഘടനകൾ ഭയപ്പെടുന്നതും എതിർക്കുന്നതും എന്തിനെന്നും സാമൂഹ്യ മാധ്യമത്തിൽ കുറിച്ചതായി മാതൃഭൂമി പത്രം 25 -06 2024 ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

നായർ വിഭാഗത്തിലും പൊതു സമൂഹത്തിലും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും വ്യക്തതനൽകാത്തതുമാണ് നായർ സർവീസ് ജനറൽ സെക്രട്ടറി സമ്മേളനത്തിൽ പറഞ്ഞിട്ടുള്ളത് .നിയമപരമായി ‘ജാതിക്ക് ‘ സംവരണം നൽകുന്നില്ലെന്ന് മനസിലാക്കണം .വിഭാഗത്തിനാണ് സംവരണം .ജാതി പരിഗണനയോ വിവചനമോ കൂടാതെ സാമൂഹ്യമായി പിന്നോക്ക വിഭാഗത്തിനാണ് ഭരണഘടനയിൽ പറയുന്ന പ്രകാരം സർക്കാരുകൾ സംവരണം അനുവദിക്കുന്നത് . പ്രസ്തുത പട്ടികയിൽ നായർ വിഭാഗം ഉൾപെട്ടിട്ടില്ലെന്നിരിക്കെ ഉൾപെടുത്തുന്നതിനാണ് ശ്രമിക്കേണ്ടത് . സംവരണ പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നവരുടെ സംവരണ അനുകൂല്യവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ബന്ധമില്ലാതെ അഭിപ്രായം പറഞ്ഞത് കാരണം നായർ സമുദായത്തിന് പഴി കേൾക്കേണ്ട അവസ്ഥയായി .

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ ‘ ന്യുനപക്ഷ പ്രീണന’ പരാമർശ വുമായി ബന്ധപ്പെട്ട ഒബിസി വിഭാഗ സംവരണകാര്യങ്ങളിലോ സർക്കാർ ആനുകൂല്യങ്ങൾ അനുവദിക്കുന്ന കാര്യത്തിലോ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ തീരുമാനിക്കുന്ന കാര്യത്തിലൊ നായർ ,ബ്രാഹ്മണ ,ക്ഷത്രിയ ,അമ്പലവാസി സമുദായ വിഭാഗത്തിന് യാതൊരു ബന്ധമില്ലാന്നിരിക്കെ ഈ വിഭാഗം ജനങ്ങളെ ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയായി കണക്കാക്കി അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് പ്രതിക്ഷേധാർഹമാണ് .

1934 – മുതൽ സംവരണം അനുഭവിച്ചുവരുന്ന സമുദായത്തിൻറെ പേരിലാണ് സംഘടനകൾ കൂടുതൽ കൂടുതൽ അവകാശ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് വാദ പ്രതിവാദങ്ങൾ ഉന്നയിക്കുന്നത് . 1934 -മുതൽ 1956 -57 വർഷം വരെ മാത്രാണ് നായർ ,ബ്രഹ്മണ ,ക്ഷത്രിയ ,അമ്പലവാസി വിഭാഗത്തിന് സംവരണം ലഭിച്ചിരുന്നത് .1956 -57 മുതൽ 2024 – വരെ 67 വർഷമായി ഈ വിഭാഗം പിന്നോക്ക വിഭാഗ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല .

സാമൂഹ്യ പിന്നോക്ക വിഭാഗ പട്ടികയിൽ ഉൾപെട്ടിട്ടില്ലാത്ത സമുദായങ്ങളെയാണ് പട്ടികയിൽ ഉൾപെട്ട സമുദായങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ വീതംവയ്‌പ്പിൽ കൂടിയെന്നും കുറഞ്ഞുപോയെന്നും പറഞ്ഞുകൊണ്ട് സംഘടനകൾ പഴിക്കുന്നത് . ഇത് മനഃപൂർവ്വമുള്ള ഗൂഢാലോചനയാണ് സംസ്ഥാനത്ത് നടക്കുന്നത് .

40 % വരുന്ന മറ്റു പിന്നോക്ക വിഭാഗങ്ങൾക്കായുള്ള ഉദ്യോഗ – ഉന്നത വിദ്യാഭ്യാസ സംവരണവും 10 % പട്ടിക ജാതി പട്ടിക വർഗ്ഗ സംവരണവും കഴിഞ്ഞാൽ ജനറൽ സീറ്റിൽ സംവരണം അനുഭവിക്കുന്നവർ മത്സരിക്കുന്നുണ്ടെന്ന് ഓർക്കേണ്ടതാണ് .

പട്ടികജാതി ക്ഷേമ സമിതി നേതാവ് ഈ കാര്യത്തിൽ പ്രതികരിച്ചതെന്തിനെന്ന് മനസിലാകുന്നില്ല . നിലവിലെ സംഭവ വികാസങ്ങൾക്ക് പട്ടികജാതി സംവരണവുമായി യാതൊരു ബന്ധവുമില്ല . ഭരണഘടനയിൽ ആർട്ടിക്കിൾ 16 / 4 ,15 4 എന്നിവയുമായി ബന്ധപ്പെട്ട് 1992 -ൽ സുപ്രീം കോടതിയിൽ ഇന്ദിരാ സാഹ്നി VS യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ഭരണഘടനാ ബഞ്ചിൻറെ ഉത്തരവ് പ്രകാരമാണ് കേരളത്തിലും പിന്നോക്ക കമ്മീഷൻ സ്ഥാപിച്ചിരിക്കുന്നത് .പ്രസ്തുത കമ്മീഷന്റെ നിയമപരമായ ബാധ്യതയാണ് പിന്നോക്ക പട്ടിക പുതുക്കി നിശ്ചയിക്കേണ്ടത് . ഇത് പട്ടികജാതി -പട്ടിക വർഗ്ഗ സംവരണവുമായി ഒരുതരത്തിലും ബന്ധമുള്ളതല്ല . ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ നിയമപരവും ഭരണഘടനപരവുമായ അറിവ് പരിമിതമാണെന്ന് മനസിലാക്കണം . സാമൂഹ്യ സാമ്പത്തിക കണക്കെടുപ്പിനെ ‘ സവർണ്ണ ‘ സംഘടനകൾ ഭയപ്പെടുന്നതായും എതിർക്കുന്നതായും പറയുന്നുണ്ട് . ഏത് സംഘടനയാണ് അത്തരത്തിൽ എതിർത്തതെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട് . സാമൂഹ്യ സാമ്പത്തിക സർവ്വേ ഭയക്കുന്നത് സംവരണം അനുഭവിക്കുന്നവരാണ് . കേരള ഹൈക്കോടതിഡിവിഷൻ ബഞ്ച് സാമൂഹ്യ സാമ്പത്തിക സർവ്വേ നടത്താൻ 2020 -ൽ ( wp ( c ) 35220/2017 ) ഉത്തരവിട്ടിട്ടും അദ്ദേഹംകൂടി ഉൾപ്പെട്ട രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളായ ജനപ്രതിനിധികൾക്ക് ഭൂരിപക്ഷവും ഭരണവുമുള്ള സർക്കാർ ഇതുവരെയും നടപ്പിലാക്കാത്തത് എന്തെന്ന് മറുപടി പറയണം .

വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് .എല്ലാ വിഭാഗം ജനങ്ങൾക്കും ഭരണഘടനാപരമായി ആവശ്യങ്ങൾ പറയാൻ അവകാശമുണ്ട് .അതുപോലെ നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി വിഭാഗത്തിനും അവകാശങ്ങളുണ്ട്

സാമൂഹ്യ -സാമ്പത്തിക സർവ്വേ നടത്തണമെന്ന ആവശ്യം മാനവ ഐക്യവേദി സംഘടന സ്വാഗതം ചെയ്യുന്നു .ജാതി -സമുദായ വിവേചനത്തിൽ ഭരണഘടനാ ഉറപ്പ് നൽകുന്ന അവസരസമത്വം തുല്യ നീതി ആർക്കും നിഷേധിക്കാൻ പാടില്ലായെന്നാണ് സംഘടനാ നയം . സംവരണം ലഭിക്കുന്നവർ കൂടുതൽ കൂടുതൽ ആവശ്യങ്ങൾ ചോദിച്ചുകൊണ്ട് സമൂഹത്തിൽ ജാതി വർഗീയത സൃഷ്ടിക്കുമ്പോൾ കഴിഞ്ഞ മൂന്ന് തലമുറകളായി സംവരണം ലഭിക്കാതെയിരിക്കുന്ന ഒരു ജനവിഭാഗം കേരളത്തിലുണ്ടെന്ന് ഓർക്കണം .അവരും മനുഷ്യരാണെന്ന് അംഗീകരിക്കണം .ഒരു വിഭാഗത്തെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തിയിരിക്കുന്നത് ക്രൂരതയാണ് . സംഘടിത വിഭാഗങ്ങളുടെ നിരന്തരമായ ആവശ്യങ്ങൾ മാത്രം പരിഗണിക്കുന്ന സർക്കാരുകൾ അസംഘടിതരായ പാവപെട്ട ജനവിഭാഗത്തിന്റെ ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു .

സാമൂഹ്യ പിന്നോക്ക സംവരണത്തെ സംബന്ധിച്ച് തെറ്റായ വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നത് .അത് സമൂഹത്തിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു . ഇതിനെ സംബന്ധിച്ച് വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിഷയത്തെ സമീപിക്കാൻ സമുദായ സംഘടനകളും രാഷ്ട്രീയപാർട്ടികളും തയ്യാറാകണം .

error: Content is protected !!