സർവ്വകലാശാലകൾക്ക് ദേശീയ-അന്തർദേശീയ നേട്ടങ്ങളുടെ കാലം: മന്ത്രി ഡോ. ആർ ബിന്ദു

ഈ സർക്കാർ വന്നതിന് ശേഷം സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക് ദേശീയ റാങ്കിങ്ങിലും അക്രഡിറ്റേഷനിലും അടക്കം മികച്ച അംഗീകാരങ്ങൾ നേടാനായിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിഡോ. ആർ ബിന്ദു പറഞ്ഞു. വിവിധ മികവുകളുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടങ്ങൾ സ്വന്തമായതെന്ന് നിയമസഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കേരള സർവ്വകലാശാലക്ക് 3.67 പോയിന്റോടുകൂടി ‘നാക്’ എ ഡബിൾ പ്ലസ് അക്രെഡിറ്റേഷൻ ലഭിച്ചു. 2023ലെ എൻ ഐ ആർ എഫ് റാങ്കിംഗിൽ ഇരുപത്തിനാലാം സ്ഥാനവും, QS Asia റാങ്കിങ്ങിൽ നൂറ്റി ഇരുപത്തഞ്ചാം സ്ഥാനവും കേരള സർവ്വകലാശാലക്ക് ലഭിച്ചു. Best University for the NSS State Award, Best NSS Program Coordinator എന്നീ പുരസ്‌കാരങ്ങളും ലഭിച്ചു. ഏഷ്യയിലെ നാല് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമുദ്ര നിരീക്ഷണ ലബോറട്ടറികൾ സ്ഥാപിക്കുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെ ഇക്കോ മറൈൻ അവാർഡും കേരള സർവ്വകലാശാലക്ക് ലഭിച്ചു.

‘നാക്’ അക്രഡിറ്റേഷനിൽ 3.61 CGPA യോടുകൂടി മഹാത്മാഗാന്ധി സർവ്വകലാശാലയും എ ഡബിൾ പ്ലസ് കരസ്ഥമാക്കി. ധ്രുവമേഖലകളിൽ പഠന, ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും രാജ്യാന്തര കൂട്ടായ്മയായ യൂണിവേഴ്സിറ്റി ഓഫ് ദ ആർട്ടിക്കിൾ (യുആർട്ടിക്) അംഗത്വവും മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് ലഭിച്ചു. .

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഫോർ റൂറൽ എഡ്യൂക്കേഷൻ നൽകുന്ന ഗ്രീൻ ചാമ്പ്യൻ അവാർഡ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ലഭിച്ചു. ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ ഇ-ലേണിംഗ് ഉള്ളടക്കം വികസിപ്പിച്ചതിന് കാലിക്കറ്റ് സർവ്വകലാശാലയിലെ EMMRC 2019-21 വർഷത്തെ കേരള സ്റ്റേറ്റ് ഇ-ലേണിംഗ് അവാർഡ് നേടി.

സർവ്വകലാശാല കാമ്പസിനുള്ളിൽ അടൽ ഇന്നോവേഷൻ മിഷന്റെ (AIM) രണ്ടര കോടി രൂപ സാമ്പത്തിക സഹായത്തോടു കൂടി ‘അടൽ കമ്മ്യൂണിറ്റി ഇന്നൊവേഷൻ സെന്റർ’ (ACIC) സ്ഥാപിക്കാനും കാലിക്കറ്റ് സർവ്വകലാശാല തിരഞ്ഞെടുക്കപ്പെട്ടു. പ്രത്യേകം രൂപകല്പന ചെയ്ത തന്മാത്രകളും വസ്തുക്കളും ഉപയോഗിച്ച് കാറ്റലിസ്റ്റ്-എയ്ഡഡ് ഹൈഡ്രജൻ ഉത്പാദനം, ഹൈഡ്രജന്റെയും മറ്റ് പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളുടെയും സുരക്ഷിത സംഭരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിപുലമായ ഗവേഷണം നടത്താൻ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് ആരംഭിച്ച ‘പ്രമോഷൻ ഓഫ് യൂണിവേഴ്സിറ്റി റിസർച്ച് ആൻഡ് സയൻറിഫിക് എക്സലൻസ് (PURSE) പദ്ധതിപ്രകാരം കേന്ദ്ര സർക്കാരിൻറെ 10.78 കോടി രൂപയുടെ ഗവേഷണ ഗ്രാന്റ് കാലിക്കറ്റ് സർവ്വകലാശാല നേടി (2023). നാലാം ഘട്ട ‘നാക്’ അക്രഡിറ്റഷനിൽ 3.45 CGPA-യോടു കൂടി എ പ്ലസ് ഗ്രേഡും കാലിക്കറ്റ് സർവ്വകലാശാല നേടി.

.കേരള സർക്കാരിന്റെ 2019 തൊട്ടുള്ള തുടർച്ചയായ രണ്ടുവർഷങ്ങളിലെ E-Governance Award കണ്ണൂർ സർവകലാശാലയ്ക്ക് ലഭിച്ചു.Citizen Service Delivery Tools or services that help the citizen access public services എന്ന വിഭാഗത്തിലാണീ പുരസ്‌കാരത്തിന് കണ്ണൂർ സർവ്വകലാശാല അർഹമായത്.

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മികച്ച സർവ്വകലാശാലക്കുള്ള പുരസ്ക്കാരമായ ചാൻസലേഴ്സ് അവാർഡ് കൊച്ചി സർവ്വകലാശാലയ്ക്ക് 2018, 2020, 2021 എന്നീ വർഷങ്ങളിൽ ലഭിച്ചു. 2023 ലെ എൻ ഐ ആർ എഫ് റാങ്കിങ്ങിൽ സർവ്വകലാശാലകളുടെ റാങ്ക് പട്ടികയിൽ കൊച്ചി സർവ്വകലാശാല മുപ്പത്തിയേഴാം സ്ഥാനം നേടി. കഴിഞ്ഞ ആറു വർഷത്തിനിടയിൽ 49 പോയിന്റുകളുടെ നേട്ടമാണ് കൊച്ചി സർവ്വകലാശാല കരസ്ഥമാക്കിയത്. 2024ലെ QS WORLD UNIVERSITY SUSTAINABILITY റാങ്കിങ്ങിൽ ലോക സർവ്വകലാശാലകളുടെ പട്ടികയിൽ ഉൾപ്പെട്ടു. ഇതിൽ ഏഷ്യയിൽ 262, ഇന്ത്യയിൽ 29, സംസ്ഥാനത്ത് ഒന്ന് എന്നിങ്ങനെയുള്ള റാങ്ക് നിലകളും കൊച്ചി സർവ്വകലാശാല നേടി. INDIA TODAY UNIVERSITY RANKING (റാങ്ക് 11), THE WEEK- Hansa Research BEST UNIVERSITY SURVEY 2024 (റാങ്ക് 25) എന്നിവയും ‘നാക്’ അക്രഡിറ്റഷനിൽ എ പ്ലസ് ഗ്രേഡും കൊച്ചി സർവ്വകലാശാല കരസ്ഥമാക്കി. കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് നൽകുന്ന സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി അവാർഡും കൊച്ചി സർവ്വകലാശാലയ്ക്ക് ലഭിച്ചു (2023).

കൊച്ചി സർവ്വകലാശാലയ്ക്ക് കീഴിലുള്ള സ്ക്കൂൾ ഓഫ് എഞ്ചിനിയറിംഗിൽ എല്ലാ ബി. ടെക്ക് പ്രോഗ്രാമുകൾക്കും NBA ACCREDITATION ലഭിച്ചുവെന്നും, ‘നുവാൽസി’ന് Top Law colleges in India NIRF rankings 2021ൽ ഇരുപത്താറാം റാങ്ക് സ്വന്തമായെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

error: Content is protected !!