Categories: NEWSTRIVANDRUM

സി. എസ്‌. ഐ ഭരണ കാര്യാലയം തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം – വൈദികര്‍

തിരുവനന്തപുരം: സി. എസ്‌. ഐ ദക്ഷിണ കേരള മഹായിടവകയുടെ ഭരണ കാര്യാലയം അടിയന്തരമായി തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്‌ സി. എസ്‌. ഐ വൈദികർ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ ബിഷപ്പ്‌ റോയി മനോജ്‌ വിക്ടറിനെയും കെ. ജി സൈമണ്‍ ഐ. എ. എസി നെയും അഡ്മിനിസ്ട്രെടീവ് പ്രതിനിധികളായി മഹായിടവകയില്‍ നിയോഗിച്ചത്‌. ജനാധിപത്യ ഭരണസംവിധാനമുള്ള സി. എസ്. ഐ സഭയില്‍ ഭരണ പ്രതിപക്ഷങ്ങളെ എകോപിച്ചുകൊണ്ട്‌ പോകുന്നതിന്‌ പകരം സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി പുറത്താക്കപ്പെട്ടവരെയും കൂട്ടിയാണ്‌ അദ്ദേഹം അഡ്രിനിസ്ട്ട്റര്‍ ഭരണം നിര്‍വ്വഹിക്കാനെത്തിയത്‌.

22-05-2024 9081/24 നമ്പര്‍ പ്രകാരമുള്ള സുപ്രീം കോടതി വിധി മദ്രാസ്‌ ഹൈക്കോടതി വിധിയെ അസ്ഥിരപ്പെടുത്തിയതനുസരിച്ച് അഡ്മിനിസ്ട്രെടീവ് സെകട്ടറി സ്ഥാനമൊഴിഞ്ഞെങ്കിലും ബിഷപ്പ്‌ അനധികൃതമായി തുടരുന്നു. ഇതിനെ വിശ്വാസികള്‍ ചോദ്യം ചെയ്തതാണ്‌ സംഘര്‍ഷത്തിലേക്കെത്തിച്ചത്‌. ഈ സാഹചരൃത്തിലാണ്‌ തിരുവനന്തപുരം സബി കളക്ടറുടെ അധ്യക്ഷതയില്‍ ഇരുകക്ഷിക്കാരുടെയും സമ്മതപ്രകാരം പരസ്പരം ധാരണയില്‍ എത്തുകയും സുപ്രിംകോടതി അന്തിമ വിധി വരുന്നതു വരെയും മഹായിടവക ഭരണകാര്യാലയം അടച്ചിടുകയും ചെയ്തത്‌. എന്നാല്‍ ധാരണകള്‍ക്കും വിധികള്‍ക്കും എതിരായി ബിഷപ്പ് അനധികൃതമായി പ്രസ്താവനകള്‍ ഇറക്കിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിു കൊണ്ടിരിക്കുകയാണ്‌. ബിഷപ്പിന്‌ യാതൊരു അധികാരവും അന്തിമവിധി വരും വരെ ഇല്ലെന്ന്‌ വ്യക്തമാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധികള്‍ 11/6 നും 21/6 നും വന്നു. ഇതാണ്‌ സാഹചര്യം.

പളളികള്‍ക്ക്‌ ഏകോപിതമായി പ്രവര്‍ത്തിക്കാനോ വിശ്വാസികള്‍ക്ക്‌ മതപരമായും സാമുഹികവുമായ അത്യാവശ്യങ്ങള്‍ക്ക്‌ മഹായിടവക കാര്യാലയത്തിലേക്ക്‌ പ്രവേശിക്കുന്നതിനോ കഴിയുന്നില്ല. അഡ്മിഷന്‍ നടക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്‌. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന സാഹചര്യമാണുള്ളത്‌ 12 ലക്ഷത്തില്‍ അധികം വരുന്ന വിശ്വാസികളെ അവഗണിക്കുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. ഏകദേശം ഒരു മാസമായി എല്‍ എം എസ്‌ കാമ്പൌണ്ട് ഭരണ കാര്യാലയം അടഞ്ഞു കിടക്കുകയാണ്‌. അതുകൊണ്ട്‌ അടിയന്തരമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായി ഇടപെട്ട് കിടക്കുന്ന ഓഫിസുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ആവശ്യം സി. എസ്. ഐ വൈദികര്‍
സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.

ഡോ. ടി. ടി. പ്രവീണ്‍ (മുന്‍ അഡ്മിനിസ്ട്രെടീവ് സെക്രട്ടറി)
റവ. ജെ. ജയരാജ്

News Desk

Recent Posts

മേൽപ്പാലത്തിൽ നിന്നും നിയന്ത്രണം തെറ്റിയ സ്കൂട്ടർ താഴെ വീണ് സിമിക്ക് ദാരുണാന്ത്യം

അപകടത്തിൽ യുവതി മരണപ്പെട്ടു. വെൺപാലവട്ടം മേൽപ്പാലത്തിൽ നിന്നും നിയന്ത്രണം തെറ്റിയ സ്കൂട്ടർ താഴെ വീണ് സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു…

43 mins ago

വിമുക്തഭടന്മാരുടെ മക്കൾക്ക് ടോപ്‌സ്‌കോറർ ഗ്രാന്റ്

എസ്.എസ്.എൽ.സി, പ്ലസ് ടു (സ്റ്റേറ്റ് സിലിബസ്) പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷയിൽ 90…

53 mins ago

സ്റ്റുഡിയോ റോഡിൽ ഗതാഗത നിയന്ത്രണം

വെള്ളായണി സ്റ്റുഡിയോ റോഡിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ വെള്ളായണി ജംങ്ഷൻ മുതൽ പ്ലാങ്കാല മുക്ക് വരെ, ഇരുചക്ര വാഹനങ്ങൾ,…

57 mins ago

വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കി പ്രഭാസിന്‍റെ വിജയഭേരി

ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ ബോക്സോഫീസുകളില്‍ പ്രഭാസിന്‍റെ തേരോട്ടമാണ്‌ കഴിഞ്ഞ മൂന്ന് ദിവസമായി കാണുന്നത്. തനിക്ക് നേരിട്ട വിമര്‍ശനങ്ങള്‍ക്ക് ‘കല്‍ക്കി 2898…

2 hours ago

അനുഗാമി സാന്ത്വന പരിചരണം നൂറിന്റെ നിറവില്‍: സാന്ത്വന പരിചരണത്തില്‍ മാതൃകയായി എറണാകുളം ജനറല്‍ ആശുപത്രി

പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള മുറിവുകളുമായി കഴിഞ്ഞ 18 രോഗികള്‍ പുതു ജീവിതത്തിലേക്ക്എറണാകുളം ജനറല്‍ ആശുപത്രി സാന്ത്വന പരിചരണത്തില്‍ മാതൃകയാകുകയാണ്. പത്ത്…

14 hours ago

പ്രവര്‍ത്തന മികവിന്റെ പൊന്‍തിളക്കവുമായി എയ്‌സ് കോളേജ്‌ ഓഫ്‌ എഞ്ചിനിയറിംഗ്‌

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത്‌ ഒട്ടനവധി സംഭാവനകള്‍ നല്‍കിയ മനാറുല്‍ ഹുദാ ട്രസ്റ്റിന്റെ കീഴില്‍ 2013-14 അധ്യായന വര്‍ഷത്തില്‍ തിരുവല്ലം കേന്ദ്രീകരിച്ച്…

1 day ago